Saturday, March 14, 2026 Last Updated 35 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 11.27 AM

ഷവോമിയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു ; വിലയും സവിശേഷതകളും അറിയാം

with

ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണായി ഷവോമി 17 അള്‍ട്ര (Xiaomi 17 Ultra) ചൈനയില്‍ ലോഞ്ച് ചെയ്തു. അള്‍ട്രാ നിരയില്‍ ഫ്‌ലാറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍ എന്ന പ്രത്യേകത ഈ മോഡലിനുണ്ട്. കൂടാതെ ഷവോമി 17 സീരീസിന്റെ ഡിസൈന്‍ രീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ, അള്‍ട്രാ-തിന്‍ ബെസലുള്ള ഒരു ക്ലീനര്‍, ലീനിയര്‍ ഫോം ഇതിനുണ്ട്. വെറും 8.29mm ആണ് ഈ ഫോണിന്റെ വലിപ്പം. ഷവോമി ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അള്‍ട്രാ മോഡലാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഷവോമി 17 അള്‍ട്ര 12GB + 512GB വേരിയന്റിന് 6999 യുവാന്‍ (ഏകദേശം 89,455 രൂപ), 16GB + 512GB വേരിയന്റിന് 7499 യുവാന്‍ (ഏകദേശം 95,845 രൂപ), 16GB + 1TB വേരിയന്റിന് 8499 യുവാന്‍ (ഏകദേശം 1,08,625 രൂപ) എന്നിങ്ങനെയാണ് വില. ഷവോമി 17 അള്‍ട്ര ലെയ്ക എഡിഷന്‍ 16GB + 512GB അടിസ്ഥാന വേരിയന്റിന് 7999 യുവാന്‍ (ഏകദേശം 1,02,235 രൂപ), 16GB + 1TB വേരിയന്റിന് 8999 യുവാന്‍ (ഏകദേശം 1,15,015 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.

റീഡിസൈന്‍ ചെയ്ത എര്‍ഗണോമിക്‌സുള്ള രണ്ട് സെറ്റ് മാഗ്‌നറ്റിക് ഫോട്ടോഗ്രാഫി കിറ്റുകളും 'കേസ്-ലെസ്' ഫീല്‍ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത അള്‍ട്രാ-തിന്‍ കോമ്പോസിറ്റ് ഫൈബര്‍ കേസും ഉള്‍പ്പെടെ അപ്ഡേറ്റ് ചെയ്ത ആക്സസറികളും ഈ അള്‍ട്ര മോഡലിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ 1.5K ഡിസ്പ്ലേകളേക്കാള്‍ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തോടെ 2K ക്ലാരിറ്റിയുമായി പൊരുത്തപ്പെടാന്‍ പുതിയ ഷവോമി HyperRGB ടെക്‌നോളജി ഇതിലുണ്ട്.

120Hz വരെ വേരിയബിള്‍ റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (2608 x 1200 പിക്‌സലുകള്‍) 2K M10 12-ബിറ്റ് OLED LTPO ഡിസ്‌പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 3500nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 (മിനിറ്റ്) കോണ്‍ട്രാസ്റ്റ് റേഷ്യോ, HDR10+, ഡോള്‍ബി വിഷന്‍, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഷീല്‍ഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ അള്‍ട്ര മോഡലിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPPDDR5x റാം, 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ഷവോമി 17 അള്‍ട്രയുടെ റിയര്‍ ക്യാമറയില്‍ 50MP ലെയ്ക മെയിന്‍ ക്യാമറ- 1ഇഞ്ച് ലൈറ്റ് ഫ്യൂഷന്‍ 1050L സെന്‍സര്‍ 14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, (f/1.67 അള്‍ട്രാ-ലാര്‍ജ് അപ്പര്‍ച്ചര്‍), 1G+6P ആസ്ഫെറിക്കല്‍ ഹൈ-ട്രാന്‍സ്പരന്‍സി ലെന്‍സ് ഗ്രൂപ്പ്, OIS, 115° അള്‍ട്രാ-വൈഡ് വ്യൂവിംഗ് ആംഗിള്‍ ലെന്‍സുള്ള 50MP ലെയ്ക അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5cm സൂപ്പര്‍ മാക്രോ, f/2.2 അള്‍ട്ര ലാര്‍ജ് അപ്പേര്‍ച്ചര്‍. 1/1.4-ഇഞ്ച് HPE ഇമേജ് സെന്‍സറുള്ള 200MP ലെയ്ക സൂപ്പര്‍ ടെലിഫോട്ടോ, ƒ/2.39-2.96 അള്‍ട്രാ-ലാര്‍ജ് അപ്പര്‍ച്ചര്‍, 3.2-4.3x ഒപ്റ്റിക്കല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്ഫെറിക്കല്‍ ഹൈ-ട്രാന്‍സ്പരന്‍സി ലെന്‍സ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, OIS 8K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു.

സെല്‍ഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്. ഇന്‍-ഡിസ്പ്ലേ 3D അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, 4-മൈക്രോഫോണ്‍ അറേ, IP66 + IP68 + IP69 റേറ്റിങ്‌സ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്നി ഫീച്ചറുകളും ഈ അള്‍ട്ര മോഡലിലുണ്ട്.

Ads by Google
Ads by Google
TRENDING NOW