-->
ദോഹ: പ്രവാസ ജീവിതത്തിന്റെ അർദ്ധശതകത്തിന് വിരാമമിട്ട് നാട്ടിലേക്ക്മടങ്ങുന്നകുവാഖ് (KUWAK) സ്ഥാപക അംഗമായ
ശശിധരൻ പി.വി. യ്ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.നാൽപത്തിയഞ്ച് വർഷത്തെ ദീർഘകാല പ്രവാസജീവിതത്തിന് വിരാമം കുറിച്ച ശശിധരൻ പി.വി.യ്ക്ക് ദോഹയിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖിന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ ചേർന്ന്സ്നേഹോപഹാരം കൈമാറി. ദീർഘകാലമായുള്ള പ്രവാസ ജീവിതത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ശശിധരൻ പി.വി.യുടെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.
വിനോദ് വള്ളിക്കോൽ, അബ്‌ദുൾ മുത്തലീബ്, ദിനേശൻ പാലേരി, രാജേഷ് കരിങ്കൽകുഴി, തേജസ് നാരായണൻ, നിഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശിധരൻ പി.വി.യുടെ നേതൃത്വവും പ്രവർത്തനങ്ങളും പ്രവാസ സമൂഹത്തിന് മാതൃകയാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഷഫീക്ക് അറക്കൽ