-->
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ കലാ-സാംസ്‌കാരിക സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് ഉജ്ജ്വലമായ സമാപനം. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപനച്ചടങ്ങിൽ അരങ്ങേറിയ ‘ഗാന്ധി’ ഏകപാത്ര നാടകം പ്രേക്ഷകഹൃദയം കീഴടക്കി. പ്രശസ്ത സിനിമ-നാടകകലാകാരൻ മകരന്ദ് ദേശ്‌പാണ്ഡെയുടെ നേതൃത്വത്തിലുള്ള അൻഷ് തിയറ്റർ അവതരിപ്പിച്ച നാടകം ഗാന്ധിജിയുടെ തത്ത്വചിന്തയും സമകാലിക സാമൂഹിക പ്രശ്നങ്ങളും ആഴത്തിൽ ആവിഷ്‌കരിച്ചു.
ഐ.സി.സി. പ്രസിഡണ്ട് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചചടങ്ങിൽഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. ടണ്ഡേൽ,ഐ.സി.സി. വൈസ് പ്രസിഡന്റ് ശന്തനു ദേശ്‌പാണ്ഡെ, ഐ.എസ്.സി. പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി. പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.സി.സി. അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബു രാജൻ എന്നിവർ സാന്നിധ്യം വഹിച്ചു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഐ.സി.സി. കഴിഞ്ഞ ആഴ്ചകളിലായി “Resilient Earth, Responsible Living – The Gandhian Way” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിലെ വിഷയവതാരകർക്കും
വിദ്യാർത്ഥികൾക്കായിനടത്തിയ റോൾ-പ്ലേ, ഡിബേറ്റ്, ക്ലൈമറ്റ് ഫിക്ഷൻ രചന, പോസ്റ്റർ മേക്കിംഗ്, ക്ലൈമറ്റ് ആക്ഷൻ പ്രോജക്റ്റ്.മത്സര വിജയികൾക്കും വിധികർത്താക്കൾക്കും സന്ദർശക കലാകാരന്മാർക്കും ചടങ്ങിൽ ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു. ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും എച്ച്.ആർ., അഡ്മിൻ & കോൺസുലർ വിഭാഗം തലവൻ രാകേഷ് വാഗ് നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ