Saturday, March 14, 2026 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 11.12 AM

വീരമൃത്യൂ മരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തിന് സഹോദരന്റെ കടമകള്‍ നിറവേറ്റി സൈനികര്‍: ഹൃദയഭേദകം ഈ കാഴ്ച

soldiers, fullfill, brother, wedding

ഹൃദയഭേദകമായ അനേകം കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തില്‍ സഹോദരന്റെ കടമകള്‍ നിര്‍വഹിച്ച ഹിമാചല്‍ പ്രദേശിലെ സൈനികരുടെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഓരോ രാജ്യസ്‌നേഹിയുടേയും കണ്ണും മനസും നിറയ്ക്കുന്നതായിരുന്നു ഈ വികാരനിര്‍ഭരമായ രംഗം. നിറകണ്ണുകളോടെയാണ് വധു ആരാധനയും അതിഥികളും ഈ രംഗങ്ങള്‍ക്ക് സാക്ഷിയായത്.

2024 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന ഓപ്പറേഷന്‍ അലേര്‍ട്ടിനിടേയാണ് വധുവിന്‍് സഹോദരന്‍ ആശിഷ് കുമാര്‍ വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ആശിഷിന്റെ ആഗ്രഹംപോലെ ആരാധനയുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു സൈനികര്‍.

ലാര്‍ ജില്ലയിലെ ഭര്‍ലിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ആശിഷിന്റെ സാന്നിധ്യം തങ്ങളിലൂടെ അറിയിക്കാനും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ആദരം അര്‍പ്പിക്കാനും പോണ്ടയില്‍ നിന്നും ഷില്ലായില്‍ നിന്നും സൈനികരും വിമുക്തഭടന്‍മാരുമെത്തി. അവര്‍ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിക്കുകയും ചടങ്ങിനുശേഷം ഭര്‍തൃവീട്ടിലേക്ക് അവളെ അനുഗമിക്കുകയും ചെയ്തു. വിവാഹ സമ്മാനമായി സൈനികര്‍ ആരാധനയുടെ പേരില്‍ ഒരു സ്ഥിരനിക്ഷേപം തുടങ്ങുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW