Thursday, March 12, 2026 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 12.13 PM

ഐ സി സി ഗാന്ധിജയന്തിആഘോഷം: മകരന്ദ് ദേശ്പാണ്ഡെയുടെ 'ഗാന്ധി' നാടകം ഇന്ന് ദോഹയിൽ അരങ്ങേറും

uploads/news/2025/10/803564/Makarath-desh-pande.jpg

ഐ സി സി ഗാന്ധിജയന്തിആഘോഷം: മകരന്ദ് ദേശ്പാണ്ഡെയുടെ 'ഗാന്ധി' നാടകം ഇന്ന് ദോഹയിൽ അരങ്ങേറും
ദോഹ :ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ട് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ചലച്ചിത്ര-നാടക നടനും എഴുത്തുകാരനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ഡെയുടെ അൻസ് തീയറ്റർ ഗ്രൂപ്പിന്റെ 'ഗാന്ധി' ഏകപാത്ര നാടകം ഇന്ന്(ഒക്ടോബർ 2ന്) ദോഹയിൽ അരങ്ങേറുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ അറീയിച്ചു.ഒക്ടോബർ 2 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് DPS മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.പുലിമുരുകൻ എന്നസിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ മകരന്ദ് ദേശ്പാണ്ഡെ ഹിന്ദി, മലയാളം, മറാത്തി, കന്നട, തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചതോടൊപ്പം 50-ലധികം ലഘുനാടകങ്ങളുടെയും 40-ലധികം ദൈർഘ്യമേറിയ നാടകങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹി ച്ചിട്ടുണ്ട്.മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ സമാധാനവും സഹിഷ്ണുതയും വളർത്തേണ്ടതിന്റെ ആവശ്യകതയെ ‘ഗാന്ധി’ നാടകം ശക്തമായി മുന്നോട്ട് വെക്കുന്നു.മഹാത്മാഗാന്ധിയുടെ അഹിംസയും സമാധാനവും ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ചോദ്യം ചെയ്യുന്ന70 മിനിറ്റ് ദൈർഘ്യമുള്ള ‘ഗാന്ധി’ എന്ന നാടകത്തിന്റെ പ്രമേയം 'ബാഹുബലി' (ശക്തനായ മനുഷ്യൻ) ഒരു കവിയുമായി സംവദിക്കുന്നതാണ്.

സംഭാഷണത്തിലൂടെ ശക്തനായ കഥാപാത്രം ഗാന്ധിയൻ ചിന്തകളുടെ ആഴവും പ്രസക്തിയും തിരിച്ചറിയുന്നു. ഗാന്ധിജയന്തി 2025 ആഘോഷങ്ങളുടെ ഭാഗമായി ഐ.സി.സിവൈവിധ്യമാർന്ന പരിപാടികളാണ്കഴിഞ്ഞദിവസങ്ങളിലായി സംഘടിപ്പിച്ചത്.Resilient Earth, Responsible Living – The Gandhian Way" എന്ന ശീർഷകത്തിൽ ഇന്ത്യൻ എംബസിയും ഐ.സി.സി.യും ചേർന്ന് സെപ്റ്റംബർ 27-ന് ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ പ്രതിരോധശേഷിയുംപ്രമേയമായസിപോസിയത്തിൽപ്രമുഖർ പങ്കെടുത്തു.ഇന്ത്യൻ എംബസി എജുക്കേഷൻ, കൾച്ചറൽ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ അതിഥിയായിരുന്നു. സെപ്റ്റംബർ 26 മുതൽ 30 വരെ വിവിധഇന്ത്യൻ സ്‌കൂളുകളിലെവിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു.ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട്, റോൾ-പ്ലേ ഡിബേറ്റ്, പോസ്റ്റർ മേക്കിംഗ്, ക്ലൈമറ്റ് ഫിക്ഷൻ റൈറ്റിംഗ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഐ സി സി അശോക ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽമകരന്ദ് വിനായക് ദേശ്പാണ്ഡെ, ഇന്ത്യൻ എംബസി ഫസ്റ്റ്സെക്രട്ടറിവൈഭവ് എ തണ്ടാലെ,ഐ സി സി പ്രസിഡന്റ്എ പി മണികണ്ഠന്‍,,ജനറൽ സെക്രട്ടറിഅബ്രഹാം ജോസഫ്,ഐ സി സി ഭാരവാഹികളായരവീന്ദ്ര പ്രസാദ്, പി എന്‍ ബാബുരാജന്‍, സന്ദീപ് ശ്രീരാമറെഡ്ഡി, ശന്തനു ദേശ്പാണ്ഡെ, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, അഫ്‌സല്‍ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW