Thursday, March 12, 2026 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 12.04 PM

സാഹിത്യത്തിന്റെ സർഗ്ഗയാത്ര: സംസ്‌കൃതി ഖത്തർ 'SLF2025' സമാപിച്ചു

uploads/news/2025/10/803560/pravasi.gif

ദോഹ : സാഹിത്യചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് സജീവമായ സംസ്‌കൃതി ഖത്തർ സാഹിത്യോത്സവം (SLF2025)സമാപിച്ചു.അസഹിഷ്ണുതയുടെ കാലത്ത് ശക്തമായ പ്രതിരോധമുയര്‍ത്തണമെന്നആഹ്വാനമുയർത്തിയാണ്ഖത്തറിൽ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ളസാഹിത്യേത്സവത്തിന് സമാപനം കുറിച്ചത്.സംസ്‌കൃതി ഖത്തറിൻ്റെരജതജൂബിലിആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ
സാഹിത്യ, മാധ്യമ മേഖലയിൽ നിന്നുള്ള പ്രമുഖര്‍ വേദികളെ സമ്പന്ന മാക്കി.വക്രയിലെ DPS-MIS സ്കൂൾ ഓഡിറ്റോറിയത്തിൽനടന്ന സാഹിത്യോത്സവത്തിൽ ഖത്തറിലെ ഇന്ത്യൻ സ്‌കൂൾവിദ്യാർത്ഥികൾക്കായി കവിത,കഥ,ഉപന്യാസ രചനാമത്സരങ്ങൾ നടത്തി. അനശ്വര സൗരഭ്യം പരത്തിയ മലയാള സാഹിത്യകുലപതികളുടെ ചിത്രങ്ങളാൽ അലങ്കൃതമായ വേദിയിൽ മൂന്ന് ഘട്ടങ്ങളായാണ് പ്രവാസി സമൂഹത്തിൻ്റെ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായ സാഹിത്യോത്സവ അനുബന്ധ പരിപാടികൾ നടന്നത് . പ്രവാസി സ്ത്രീകളുടെ എഴുത്തിനെപറ്റിയുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും ചർച്ചയായ"പ്രവാസം, സ്ത്രീ, എഴുത്ത്" എന്ന വിഷയത്തിൽ നടന്ന ആദ്യ ഭാഗത്തിൽ പ്രവാസി എഴുത്തുകാരികളായ ഷീല ടോമി, ഷമീന ഹിഷാ൦, സ്‌മിത ആദർശ് എന്നിവർ പങ്കെടുത്തു .

രണ്ടാം ഭാഗത്തിൽ "വളരുന്ന മലയാള സാഹിത്യലോകം" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കേരളത്തിലെ പ്രശസ്‌ത എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി എൻ ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു . തങ്ങളുടെ സൃഷ്ടികളുടെ പിറവിയും അവയുടെ എഴുത്തുരീതികളും,അനുഭവങ്ങളും വിവരിച്ച സെമിനാർ പ്രവാസി എഴുത്തുകാർക്കും സദസ്സിനും വേറിട്ട അനുഭവമായി .വർത്തമാനകാലത്തെ മാധ്യമ കാഴ്ചപ്പാടുകൾ സദസ്സിനോട് സംവദിച്ച മാധ്യമ സെമിനാറിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാർ, ശരത് ചന്ദ്രൻ (കൈരളി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ )ഷാനി പ്രഭാകരൻ(മലയാള മനോരമ )
എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള സംസ്‌കൃതി ഉപഹാരങ്ങൾ ഭാരവാഹികൾ കൈമാറി .സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം സിനിഅപ്പുവിന്റെ കവിതാസമാഹാരം "കവിത തുമ്പികൾ" സുഭാഷ് ചന്ദ്രൻ പി എൻ ഗോപികൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സുബാഷ് ചന്ദ്രൻ, ഷീല ടോമി, പി എൻ ഗോപീകൃഷ്ണൻ എന്നിവർ സമ്മാനങ്ങൾ നൽകി.കഥാരചനയിലും കവിതാരചനയിലും ഭവൻസ് പബ്ലിക് സ്കൂളിലെ സാൻസി ബിജീഷും ഉപന്യാസത്തിൽ പൊഡാർ പേൾ സ്കൂളിലെ നശ്വ ഇബ്രാഹിമും വിജയികളായി.സംസ്‌കൃതി സ്ഥാപക നേതാക്കളും മുൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു . സംസ്‌കൃതി ആർദ്രനിലാവ്കവിതാലാപനമത്സരത്തിലെ വിജയികൾ കവിതകൾ ആലപിച്ചു .ചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.

ഷഫീക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW