Friday, March 13, 2026 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 03.26 PM

ദോഹയിൽവികസിത ഭാരതത്തിന്റെ സ്വപ്നകുതിപ്പ്: 'ഭാരത് റൺ' അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു

uploads/news/2025/09/803299/pravasi.gif

ദോഹ: ആത്മനിർഭർ ഭാരതത്തിന്റെ പ്രതിജ്ഞയോടെ പ്രവാസികൾ ദോഹയിൽ കുതിച്ചു.ഇന്ത്യൻ എംബസിയും ഭാരത സർക്കാർ യുവജനകാര്യ-കായിക മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച “വിക്സിത് ഭാരത് റൺ 2025” വിദ്യാർത്ഥികളും അധ്യാപകരും പ്രൊഫഷണലുകളും തൊഴിലാളികളുമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട്ആവേശം നിറച്ചു.അൽ ജൂനൂബ് സ്റ്റേഡിയത്തിൽ രാവിലെ 6മണിക്ക് ആരംഭിച്ച 'വിക്സിത് ഭാരത് റൺ 2025'ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു.

ലോകമെമ്പാടുമുള്ള 91രാജ്യങ്ങളിലായി 150-ലധികം കേന്ദ്രങ്ങളിൽ ഒരേസമയം നടന്ന പരിപാടി ആരോഗ്യം, സുസ്ഥിരത എന്നീ മൂല്യങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന ആഗോള വേദിയായി മാറി. സേവാ പഖ്വാഡ (സെപ്റ്റംബർ 17 - ഒക്ടോബർ 2)യുടെ ഭാഗമായി നടന്ന 'വിക്സിത് ഭാരത് റൺ 2025'ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതി പ്രതിഫലിപ്പിച്ചു.“Run to Serve the Nation” എന്ന ആശയവുമായി 1, 2, 6 കിലോമീറ്റർ ദൂരങ്ങളിലായാണ് സമൂഹ ഓട്ടങ്ങൾ നടന്നത്. ഏകദേശം 500 ഓട്ടക്കാരും 100 സന്നദ്ധപ്രവർത്തകരും നിരവധി ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനകളും ചേർന്ന് പരിപാടിയെവൻവിജയമാക്കി.പരിപാടിയിൽ പങ്കെടുത്തവർ “വിക്സിത് ഭാരത്”, “ആത്മനിർഭർ ഭാരത്” പ്രതിജ്ഞകൾ ചൊല്ലി.2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.ഇന്ത്യയുടെ ഐക്യവും ആത്മവിശ്വാസവും ആഗോള സൗഹൃദവും വിളിച്ചോതിയ വിക്സിത് ഭാരത് റൺ 2025, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ യുവത്വത്തിന്റെ ഊർജവും ഇന്ത്യ-ഖത്തർ സൗഹൃദത്തിന്റെ കരുത്തും തെളിയിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW