-->
ദോഹ: ഇന്ത്യയിലെ സാമ്പത്തിക-നികുതി പരിഷ്‌കാരങ്ങളുമായി പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ, “GST 2.0 – ഇന്ത്യയിലെ നികുതി പരിഷ്‌കാര യാത്രയുടെ അടുത്ത അധ്യായം” എന്ന വിഷയത്തിൽ സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ സി ബി എഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ Zoom വഴിയും ഒരേസമയം പങ്കാളിത്തത്തിന് സൗകര്യമൊരുക്കി.IBPC ഖത്തർ പ്രസിഡൻറ് താഹ മുഹമ്മദ് അബ്ദുൽ കരീം ആദ്യക്ഷതവഹിച്ച പരിപാടിയിൽപ്രശസ്ത അഭിഭാഷകനും ഇൻസോൾവൻസി പ്രൊഫഷണലുമായ ഡോ. അഡ്വ. സി.എ. ഐ.പി. അവിനാഷ് പോദ്ദാർമുഖ്യാതിഥിയായിരുന്നു.ഇന്ത്യയിലെ മാറിവരുന്ന GST സംവിധാനത്തിന്റെ പുതിയ മാറ്റങ്ങളും, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർക്ക് നിക്ഷേപങ്ങൾ, ആസ്തികൾ, ബിസിനസുകൾ തുടങ്ങിയവയിലെ സാമ്പത്തിക നിയമ വശങ്ങളെ കുറിച്ചും പ്രതിപാദിച്ചഅവിനാഷ് പോദ്ദാർ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഐ ബി പി സി ഖത്തർ വൈസ്പ്രസിഡന്റ് രാജേഷ് സിംഗ് മോഡറേറ്ററായിരുന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ആശംസാപ്രസംഗം നടത്തി.
ഷഫീക്ക് അറക്കൽ