-->
ദോഹ: ഇൻകാസ് ഖത്തർ ഓണാഘോഷം "മധുരമീ ഓണം" വർണ്ണാ ഭമായി.ഐ സി സി അശോകഹാളിൽ നടന്ന ആഘോഷപരിപാടികൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വൈവിധ്യ ങ്ങളായ കേരള തനിമയാർന്ന കലാ പരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണ സദ്യയും അഥിതികൾക്ക് അനുഭവവേദ്യമായി.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോക്ടർ വൈഭവ് തണ്ടാല കുടുംബസമേതം ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി പ്രസിഡണ്ടുമാരായ എ. പി. മണികണ്ഠൻ, ഷാനവാസ് ബാവ. ഇ പി അബ്ദുൾറഹ്മാൻ, ഐ.സി. ബി. എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ. എസ്.പ്രസാദ്, അപ്പെക്സ് ബോഡിഭാരവാഹികൾ തുടങ്ങി ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ സാന്നിധ്യം വഹിച്ചു.
ഇൻകാസ് പ്രസിഡന്‍റെ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് ട്രഷറർ അബ്ദുൾറഹിമാൻ, സീനിയർ നേതാക്കളായ ജോപ്പച്ചൻ തെക്കെകൂറ്റ്, മുഹമ്മദ് ഷാനവാസ്, സിദ്ധീക്ക് പുറായിൽ,എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, വർക്കി ബോബൻ, ബഷീർ തൂവാരിക്കൽ, സി താജുദ്ധീൻ, അൻവർ സാദത്ത്,മനോജ് കൂടൽ, ജയപാൽ മാധവന്‍,ഷിബു സുകുമാരന്‍ , യു. എം സുരേഷ്, അഷ്‌റഫ് നന്നംമുക്ക്, പി കെ റഷീദ്, ആൻ്റണി ജോൺ, ഷമീർ പുന്നുരാൻ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഫാസിൽ ആലപ്പുഴ, ഷിജു കുര്യാക്കോസ്, സി. ജി.ദീപക്, സിനിൽ ജോർജ്, എഡ്വിൻ, സർജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഏതാണ്ട് അർദ്ധരാത്രി വരെ നീണ്ട ഓണസദ്യ ദോഹയിലെ പ്രവാസികൾക്ക് വേറിട്ട അനുഭവമായിരുന്നു.
ഷഫീക് അറlക്കൽ