Friday, March 13, 2026 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.03 PM

യു എം എ ഐ നാല്പതാം വാർഷികം: ചിത്ര രചനാ മത്സരം നാളെ ഹിലാൽ നോമ്പിൾ സ്കൂളിൽ

uploads/news/2025/09/802685/pravasi.gif

ദോഹ: കേരളം ആസ്ഥാനമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്ത അയോധനകലാപഠന കേന്ദ്രമായ യു ണൈറ്റഡ് മാർഷൽ ആർട്സ് അക്കാദമി (യു എം എ ഐ) യുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരം നാളെ നടക്കും.ഹിലാൽ നോബിൾ സ്കൂളിൽ നാളെ (സെപ്റ്റംബർ 26ന്) ഉച്ചയ്ക്ക് ശേഷംജൂനിയർ, സബ് ജൂനിയർ, സീനിയർ തുടങ്ങി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത അറന്നൂറോളം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന 10 രചനകൾ വാർഷികാഘോഷ സമാപന വേദിയിൽ പ്രദർശിപ്പിക്കും.
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ക്യാമ്പയിൻ, കരാട്ടെ, കുങ്-ഫു, കളരി ചാമ്പ്യൻ ഷിപ്പുകൾ തുടങ്ങി വിവിധ മത്സരങ്ങളും സെമിനാറുകളും ദോഹയിലെ വിവിധ വേദികളിലായി വരും ദിവസങ്ങളിൽ നടക്കും.അൽ സഫ വാട്ടറാണ് ചിത്ര രചനാമത്സരത്തിന്റെ പ്രായോജകർ.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW