Friday, March 13, 2026 Last Updated 56 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 12.59 PM

സംസ്‌കൃതി ഖത്തർ സാഹിത്യോത്സവവും മാധ്യമസെമിനാറും സെപ്തംബർ 26ന്

uploads/news/2025/09/802684/samskrithi.gif

ദോഹ : സംസ്കൃതി ഖത്തറിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26ന് വെള്ളിയാഴ്ച വക്രയിലെ DPS MIS ഓഡിറ്റോറിയത്തിൽ സാഹിത്യോത്സവ (SLF-2025 )വും മാധ്യമസെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചക്ക് 3:00 മുതൽ രാത്രി 10:00 വരെ രണ്ടു ഭാഗങ്ങളായി നടക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി എൻ ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ സെമിനാറും തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകരായ എം വി നികേഷ് കുമാർ, ഷാനി പ്രഭാകരൻ, ശരത്ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന മാധ്യമ സെമിനാറുംനടക്കും.എഴുത്തിലും വായനയിലുംതൽപരരായപ്രവാസി മലയാളികൾക്ക് സാഹിത്യോത്സവം വേറിട്ട അനുഭവമാകും.

ജനപക്ഷമാധ്യമപ്രവർത്തനത്തിന്റെ വെല്ലുവിളികളെ കുറിച്ച് പ്രവാസി മലയാളികൾക്ക് നേരിട്ട് സംവദിക്കാവുന്ന വേദിയാകും മാധ്യമസെമിനാർ.
സാഹിത്യോത്സവത്തിൻ്റെ ഭാഗമായി രാവിലെ മുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ നടക്കും. വിജയികൾക്ക് സമാപനവേദിയിലെ സാംസ്‌കാരികസമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും. സംസ്കൃതി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻ്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്കൃതി സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരനുമായ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW