-->
ദോഹ: മാർത്തോമാ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ 'ഓണാഘോഷം -2025' കേരള തനിമയാർന്ന കലാവിരുന്നുക ളാൽ വർണ്ണാഭമായി.നുഐജയിലെ ഓലീവ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആഘോഷപരിപാടികൾ മർത്തോമ കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ റവ. ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് അനീഷ് ജോർജ്മാത്യുഅധ്യക്ഷതവഹിച്ചചടങ്ങിൽമലങ്കര ഓർത്തഡോക്സ് സഭ വികാരിയും മാർത്തോമാ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ റവ.ഫാദർ ഷെറിൻ തോമസ് ഓണ സന്ദേശം നൽകി.എല്ലാം തികഞ്ഞ ജീവിതസാഹചര്യങ്ങളിലും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ തലകുനിക്കാൻ കാണിച്ച വിനയമാണ് മഹാബലിയെ മഹാനാക്കിയതെന്ന് അദ്ദേഹം ഓണസന്ദേശത്തിൽ ഓർമിപ്പിച്ചു. അലുംനി പേട്രൺ രാജു മാത്യു ,ജനറൽ സെക്രട്ടറി നിഷ ജേക്കബ് ,വൈസ് പ്രസിഡന്റ് ഷീല സണ്ണി എന്നിവർ സംസാരിച്ചു .10 ,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അലുംനി കുടുംബാംഗങ്ങളെ അവാർഡ് നൽകി ആദരിച്ചു . ഖത്തറിൽ 25 വർഷം പൂർത്തീകരിച്ച അലുംനി കുടുംബാംഗങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു.മാവേലിമന്നന്റെ വരവേൽപ്പും,അലുംനി അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും, കൈതോല നാടൻപാട്ട്
സംഘത്തിന്റെ പ്രകടനവും ആസ്വാദകവിസ്മയമായി. അലുംനി ട്രഷറർ ജേക്കബ് എം മാത്യു ,ഓണാഘോഷ പ്രോഗ്രാം കൺവീനർ ജോസഫ് പി. ജോർജ് ,കമ്മിറ്റി അംഗങ്ങളായ ജെൻസൺ തോമസ് ,സിബു എബ്രഹാം ,സിജു മോഹൻ ,ലിജോ രാജു ,ജിജി ജോൺ ,ഷീന ഫിലിപ്പ്, സാലി രാജു ,വർഗീസ് പി സി എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ