-->
ദോഹ: എഞ്ചിനീയറായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തെ ആസ്പദമാക്കി ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ
എഞ്ചിനീയേർസ് ഫോറം58-ാം എഞ്ചിനീയേഴ്സ് ഡേ ആചരിച്ചു. വിവിധ വിഷയങ്ങളിൽനടന്ന പാനൽ
ചർച്ചകൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ദോഹ മെസീല റിസോർട്ടിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ എഞ്ചിനീയേർസ് ഡേ പരിപാടികൾ ഉത്ഘാടനം ചെയ്തു . ദ്രുതഗതിയിൽ വളർച്ച കൈവരിക്കുന്ന സാങ്കേതിക രംഗത്തിൻ്റെ വേഗത കൂട്ടാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. എഞ്ചിനീയേർസ് ഡേയിൽ നാം ഓർമ്മ പുതുക്കുന്ന ഭാരത് രത്ന വിശ്വേശ്വരയ്യയുടെ കാലത്ത് പാലങ്ങളും ഡാമുകളും ജലസേചന പദ്ധതികളും വ്യവസായ സംരംഭങ്ങളുമായിരുന്നു പടുത്തുയർത്തപ്പെട്ടതെങ്കിൽ ഇന്ന് വൈവിധ്യമാർന്ന സാങ്കേതിക മേഖലകളിൽ വളർച്ച കൈവരിക്കുകയാണ് . മൂവായിരത്തോളം അംഗങ്ങളുള്ള എഞ്ചിനീയേർസ് ഫോറം പോലുള്ള സംഘടനകളുടെ പ്രസക്തി ഈ രംഗത്ത് ഏറെയാണെന്ന് അംബാസിഡർ വിപുൽ അഭിപ്രായപ്പെട്ടു. എഞ്ചിനീയേർസ് ഫോറം വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ടെക്നിക്കൽ മാഗസിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കവർസ്റ്റോറിയാക്കിയ പുതിയ പതിപ്പ് അംബാസഡർ ചടങ്ങിൽ പ്രകാശനം ചെയ്തു. ഇ എഫ് ബോർഡ് ഓഫ് ഗവർണർ ചെയർമാൻ ടി എ ജെ ഷൗക്കത്ത് അലിആദ്യ കോപ്പി ഏറ്റുവാങ്ങി.എഞ്ചിനീയറിംഗ് മേഖലയിലെ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാനും അതിന് വേണ്ട മെൻ്ററിങ്, വിഭവ ഏകോപനം എന്നിവ നടത്താനും ലക്ഷ്യമിട്ട് എഞ്ചിനീയേർസ് ഫോറം ഏർപ്പെടുത്തിയ ഐഡിയ ബ്ലൂമിൻ്റെ ലോഗോ രാജ്യ സഭാ എം പി അഡ്വ. എ എ റഹീംപ്രകാശനം ചെയ്തു.
പരിസ്ഥിതി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഊർജ്ജ ഉൽപ്പാദന മേഖലയുടെ വളർച്ചയ്ക്കും പരിപാലനത്തിനും നഗര വികസനത്തിൻ്റെ വെല്ലുവിളികൾ നിറഞ്ഞ വർത്തമാനകാലത്ത് എഞ്ചിനീയർമാരുടെ പ്രസക്തി ഏറെയാണെന്ന് എ എ റഹീം എം പി പറഞ്ഞു. എൻജിനീയേർസ് ഫോറം
പ്രസിഡണ്ട് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചചടങ്ങിൽഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, മന്നായ് എനർജി ജനറൽ മാനേജർ അബി ആലു രാജൻ, ടി എ ജെ ഷൗക്കത്ത് അലി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.എൻജിനീയേർസ് ഫോറം
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ സ്വാഗതവും എൻജിനീയേർസ് ഫോറം ടെക്നിക്കൽ വിഭാഗം മേധാവി ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.
സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം എന്ന വിഷയം ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിൽഐ ബി പി സി വൈസ് പ്രസിഡൻ്റ് ഹിഷാം അബ്ദുൽ റഹീം മോഡറേറ്റർ ആയിരുന്നു.
ജിനാൻ, ഡോ. ജേക്കബ് മാത്യു, ഷാമിൽ ഷരീഫ്, യൂനുസ് കളത്തിൽ എന്നിവർ പാനലിസ്റ്റുകളായി സ്റ്റാർട്ട് അപ്പിൻ്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ അവസങ്ങളെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചു. സെഷനിൽ എഞ്ചിനീയറിംഗ് രംഗത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സ്വാധീനം എന്ന വിഷയത്തിൽ സാങ്കേതിക വിദഗ്ദരായ സന്ദീപ് , മുഹമ്മദ് അഷ്റഫ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഷഫീക്ക് അറക്കൽ