Friday, March 13, 2026 Last Updated 56 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 01.18 PM

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി നിരാശാജനകം: ഡോ. എസ്.വൈ. ഖുറേഷി

uploads/news/2025/09/802281/pravasi.gif

ദോഹ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി നിരാശാജനകമെന്നും, ജനാധിപത്യത്തിൽ പാർട്ടികൾ തമ്മിലുള്ള വിശ്വാസവും സമത്വവും ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്.വൈ. ഖുറേഷി.ഇത്തരം സമീപനം ജനങ്ങളിൽ സംശയങ്ങൾക്കും അവിശ്വാസത്തിനുംഇടയാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദസദസ്സിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി.രാജ്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനം തിരഞ്ഞെടുപ്പ് സംവിധാനമാണെന്നും അതിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക പങ്ക് വഹിക്കണമെന്നും ഡോ. എസ്.വൈ. ഖുറേഷി അഭിപ്രായപ്പെട്ടു.
.തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ മാത്രമല്ല, രാഷ്ട്രീയ കക്ഷികളുടെയും, പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികളുടെയും ആശങ്കകളെ ദുരീകരി ക്കണമെന്നും അവരെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അവരുടെ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനുമുള്ള പ്രധാന ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, അത് രാജ്യത്തിന്റെ ഭാവി ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും രാഷ്ട്രീയ സംസ്കാരത്തിനും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.'എൻ ആർ ഐ വോട്ടവകാശം: സാധ്യതകളും വെല്ലുവിളികളും'എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ പങ്കാളിത്തം വഹിച്ചു.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ജനാധിപത്യത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവകാശം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു.ദോഹ ഒലിവ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിപ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജൂട്ടാസ് പോൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽഡോ. ഖുറേഷിയുടെ An Undocumented Wonder: The Making of the Great Indian Election , Democracy’s Heartland: Inside The Battle For Power in South Asia എന്നീ പുസ്തകങ്ങളുടെ വിദേശഎഡിഷന്റെ പ്രകാശനവും നടന്നു.

ഒഐസിസിഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ശ്രിജിത്ത് എസ്. നായർ, ഗ്ലോബൽകമ്മിറ്റി അംഗങ്ങളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, യൂത്ത് വിംഗ് പ്രസിഡൻറ് നദീം മാനാർ, സീനിയർ കമ്മ്യൂണിറ്റി നേതാക്കളായ നിലാഗുഷ് ഡേ, കെ.എസ്. പ്രസാദ്, മിലൻ അരുൺ, ഒലിവ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് മാത്യു, ഷൈനികബീർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാംകൺവീനർ ജീസ് ജോസഫ് സ്വാഗതം ആശംസിച്ചു.

വിവിധ പ്രവാസി സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ഒഐസിസി–ഇൻകാസ് ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, സലീം ഇടശ്ശേരി, ജോർജ് കുരുവിള, നിഹാസ് കൊടിയേരി, ഷംസുദീൻ ഇസ്മായിൽ, നൗഷാദ് ടി.പി., മുജീബ് വലിയകത്ത്, ലിജോ മാമ്മൻ, സാഹിർ, മാഷിക്ക് മുസ്തഫ, ജോബി, ഷാഹിൻ മജീദ്, ലിയോ, അനിൽ കുമാർ, മുഹമ്മദ്റാഫി, ബാബുജി, ഹാഷിം, ചാൾസ്, അജാത്, നൗഫൽ കട്ടൂപ്പാറ, രഞ്ജു സാം, ജസ്റ്റിൻ, ജംനാസ്, ജോജി, മുഹമ്മദ് ഷാ,ഷെജിൽ,ഷിബു കൊല്ലം എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW