Friday, March 13, 2026 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 01.15 PM

ഖത്തർഎഞ്ചിനീയേർസ് ഫോറം കായികമേളയ്ക്ക് ഉജ്വലതുടക്കം: കലാശപ്പോരാട്ടം സെപ്റ്റംബർ 26 ന്

uploads/news/2025/09/802279/enginere.gif

ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക വോളിബോൾ - ത്രോ ബോൾ മത്സരങ്ങൾക്ക്ഉജ്വലതുടക്കം. ആസ്പയർ ഡോമിൽനടക്കുന്ന മത്സരങ്ങളിൽ പുരുഷൻമാർക്കുള്ള വോളിബോളിലും വനിതകൾക്കുള്ള ത്രോ ബോളിലും യഥാക്രമം പന്ത്രണ്ടും പത്തും ടീമുകൾ വീതമാണ് മാറ്റുരയ്ക്കുന്നത്.ആസ്പയർ ഡോമിലെ വോളിബോൾ - ജൂഡോ ഹാളിൽ നടന്ന ചടങ്ങിൽ
ഇന്ത്യൻ സ്പോർട്സ് സെൻ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ സമദ് കായികമേള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആഷിഖ്അഹ്മദ്അധ്യക്ഷതവഹിച്ചു.

ഗവർണർ അംഗം അൻവർ സാദത്ത് ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു.ജനറൽ സെക്രട്ടറി സാക്കിർ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദിയും പറഞ്ഞു. എൻജിനീയറിങ് കോളേജ് അലുംനികൾ തമ്മിൽ നടക്കുന്ന മത്സരങ്ങളിലെ ആദ്യ റൗണ്ട് പൂർത്തിയാക്കിയ വോളിബോൾ വിഭാഗത്തിൽ എം ഇ എസ് കുറ്റിപ്പുറം, എം ഇ എ പെരിന്തൽമണ്ണ , കോഴിക്കോട് ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് എന്നിവയുടെ ഖത്തർ അലുംനി ടീമുകൾ സെമി ഫൈനലിൽ കടന്നു.വനിതാ വിഭാഗത്തിൽ രണ്ട് റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ രണ്ട് വീതം മത്സരങ്ങൾ ജയിച്ച കുറ്റിപ്പുറം എം ഇ എസ് , കൊല്ലം ടി കെ എം എന്നിവരെ കൂടാതെ ഓരോ മത്സരങ്ങൾ ജയിച്ച വയനാട് ഗവണ്മെൻ്റ് കോളേജ്, പാലക്കാട് എൻ എസ് എസ്, കോഴിക്കോട് ഗവണ്മെൻ്റ് കോളേജ്, കോതമംഗലം എം എ കോളേജ്, ചെങ്ങന്നൂർ കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നിവയുടെ ഖത്തർ അലുംനികളാണ് സെമി സാധ്യത നിലനിർത്തിയത്.സെപ്റ്റംബർ 25ന്
വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലൂടെ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തും. സെപ്റ്റംബർ 26 ന് വെള്ളിയാഴ്ചയാണ് കലാശപ്പോരാട്ടങ്ങൾ നടക്കുക.

ഷഫീക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW