Thursday, March 12, 2026 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 01.15 PM

സ്വർണം, വെള്ളി, വെങ്കലം: എം.ഇ.എസ്. വിദ്യാർത്ഥികൾ കേരള അത്ലലറ്റിക്ക് മീറ്റുകളിൽ തിളങ്ങി

uploads/news/2025/09/801679/sports.gif

ദോഹ: കേരള അത്‌ലറ്റിക് മത്സരങ്ങളിൽ എം.ഇ.എസ്. സ്കൂളിന് അഭിമാനം. വേനലവധി ദിനങ്ങളിൽ നടന്ന കേരളത്തിലെ വിവിധ ജില്ലാ-സംസ്ഥാന അത്‌ലറ്റിക് മത്സരങ്ങളിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനത്തിലൂടെ അഭിമാനം നേട്ടം കരസ്ഥ മാക്കി.എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസാൻ കേരള സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഒക്ടോബറിൽ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ അത്‌ലറ്റിക് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ മുഹമ്മദ് ഫൈസാനെ തെരഞ്ഞെടുത്തു.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അതിഫ് അബ്ദുല്ല മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡ്ലി റിലേയിൽ വെങ്കലം നേടി. ജില്ലാതലത്തിൽ നടന്ന അത്‌ലറ്റിക് മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. ആലപ്പുഴ ജില്ലാ അത്‌ലറ്റിക് മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ലെസ്‌ലി സ്രാംബിക്കൻ 200 മീറ്റർ ഓട്ടത്തിലും മെഡ്ലി റിലേയിലും രണ്ട് സ്വർണം കരസ്ഥമാക്കി. ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹംദാൻ ഡിസ്കസ് ത്രോയിൽ വെങ്കലം നേടി. വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്ക് പ്രിൻസിപ്പൽ ഡോ. ഹമീദ കദറും സ്കൂൾ മാനേജ്മെന്റും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിച്ചു. മികച്ച പ്രകടനത്തിന് നേതൃത്വം നൽകിയ ടീച്ചർ ഇൻ-ചാർജ് സ്റ്റെസൺ മാത്യുവിനെയും
പ്രിൻസിപ്പലും മാനേജ്മെന്റും പ്രശംസിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW