Thursday, March 12, 2026 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 10.27 AM

വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് എഐ: പുതിയ പരീക്ഷണത്തിനൊരുങ്ങി ജര്‍മ്മനി

ai, food, delivery, flight, germany

വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണ വിതരണത്തിനു എഐ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജര്‍മനി. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍ഡയാണ് ഒരുപാട് ഭക്ഷണം വിമാനയാത്രയില്‍ വെറുതെ പാഴായി പോകുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് എഐ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

യാത്രക്കാരുടെ ഭക്ഷണ ട്രേകള്‍ ട്രാക്ക് ചെയ്യുന്ന കാമറയോടുകൂടിയ എ ഐ ട്രേ ട്രാക്കറാണ് പുതിയ സംവിധാനം. യാത്രകാര്‍ എന്തെല്ലാം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെന്നും എത്രത്തോളം കഴിച്ചെന്നും പുതിയ എ ഐ ട്രാക്കര്‍ കണ്ടെത്തും. വിമാനയാത്രക്ക് ശേഷം പുറത്തു വരുന്ന ട്രേകള്‍ പരിശോധിച്ച് ഏത് ഭക്ഷണം യാത്രക്കാര്‍ കൂടുതല്‍ കഴിച്ചെന്നും ഏത് സീറ്റില്‍ നിന്ന് വന്ന ട്രേയാണ് എന്നിങ്ങനെയുള്ള വിവരം എ ഐ മനസിലാക്കും.

മാത്രമല്ല യാത്രക്കാര്‍ക്ക് ഇഷ്ടമില്ലാത്ത വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. നേരത്തെ ഇത്തിഹാദും സമാനമായ ആശയം മുന്നോട്ടുവെച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW