Thursday, March 12, 2026 Last Updated 44 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 08.32 AM

അമ്പമ്പോ..ഇതൊരു ഒന്നൊന്നര അടിതന്നെ! ഭര്‍ത്താവിനെ ആഞ്ഞ് ചവിട്ടി ഓടയിലിട്ട് യുവതി, അമ്പരന്ന് കാഴ്ച്ചക്കാര്‍

woman, kick, husband, kanpur, street

ഭാര്യ ഭര്‍ത്താക്കന്മാര്‍ തല്ലുകൂടുന്നതിന്റെ അനേകം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ തെരുവില്‍ കിടന്ന് തല്ലുകൂടുന്ന ഭാര്യഭര്‍ത്താക്കന്മാരുടെ ദൃശ്യമാണ് കാണ്‍പൂരില്‍ നിന്നും പുറത്തുവരുന്നത്. തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ ഡബ്യു ഡബ്യു ഇ സെറ്റിലിലായിരുന്നു ഇവരുടെയും അടി. യുവതിയുടെ വാശിയേറിയ അടിയെ തടുക്കാനാകാതെ ഭര്‍ത്താവ് ഉരുണ്ട് താഴേക്കും അവിടെ നിന്ന് ഓടയിലേക്കും വീഴുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ തെരുവിലുള്ളവര്‍ നോക്കിനില്‍ക്കെ യുവതി അയാളെ അടിക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഇരുവരുടെയും വഴക്കിന്റെ കാരണം വ്യക്തമല്ല. ഏതായാലും യുവതിയുടെ ആവേശം കാഴ്ചക്കാരെ ഹരം കൊള്ളിച്ചു. തെരുവിന് നടുക്ക് അസാധാരണമായൊന്ന് കണ്ടപ്പോള്‍ ആളുകള്‍ ചുറ്റും കൂടി. ഏറ്റുമുട്ടല്‍ രൂക്ഷമായി തോന്നുമെങ്കിലും, ചില കാഴ്ചക്കാര്‍ അസാധാരണമായ രംഗം കണ്ട് ചിരിക്കുന്നു, മറ്റുള്ളവര്‍ സംഭവം യഥാര്‍ത്ഥ തര്‍ക്കത്തേക്കാള്‍ അരങ്ങേറിയതാണെന്ന് അവകാശപ്പെടുന്നു. സംഭവം കണ്ടുനിന്നവരില്‍ ചിലരാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വൈറലാകുന്ന ദൃശ്യങ്ങളില്‍ ഭാര്യ ഭര്‍ത്താവിനെ പിന്നില്‍ നിന്ന് ചവിട്ടുകയും ഒരു വളക്കടയ്ക്ക് പുറത്തേക്ക് റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. പിന്നാലെ യുവതിയുടെ താഴേയ്ക്ക് ചാടി അയാളുടെ മുകളില്‍ കയറി ഇരുന്ന അടിക്കുന്നതും കാണാം. ഏറെനേരത്തെ ശ്രമിത്തിന് ശേഷം യുവാവ് യുവതിയെ മറിച്ചിടുമെങ്കിലും യുവതി, അയാളെ തള്ളി ഒരു ഓടയിലേക്ക് ഇടുകയും തല ഓടയിലെ വെള്ളത്തില്‍ പിടിച്ച് മുക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരും പോരാട്ടം തുടരുന്നതിനിടെയില്‍ വീഡിയോ അവസാനിക്കുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ഡബ്യു ഡബ്യു ഇയ്ക്ക് ഒരു സ്‌ക്രിപ്റ്റ് ആവശ്യമാണ്. പക്ഷേ, ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തെരുവില്‍ പോലും സ്‌ക്രിപ്റ്റ് ഇല്ലാതെ കൃത്യമായി കാര്യം നടത്താന്‍ അറിയാമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇതേ കാര്യം പുരുഷന്‍ ചെയ്തിരുന്നെങ്കില്‍, അത് ഗാര്‍ഹിക പീഡനമാകുമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവള്‍ക്ക് തീര്‍ച്ചായായും ഡബ്യു ഡബ്യു ഇയില്‍ അഭിനയിക്കാമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW