Thursday, March 12, 2026 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 12.36 PM

വേറിട്ടൊരു ബേബി ഷവര്‍: ഹെലികോപ്റ്ററില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുകളിലേക്ക് പുഷ്‌വൃഷ്ടി നടത്തി ഭര്‍ത്താവ്, വീഡിയോ വൈറല്‍

husband, shower, flowers, helicopter, pregnant, wife

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്ത് സാഹസത്തിനും മുതിരുന്ന നിരവധിപേരുണ്ട് നമ്മുടെ സമൂഹത്തില്‍. ഇത്തരത്തില്‍ ഗര്‍ഭിണിയായ ഭാര്യയെയും അതിഥികളെയും അമ്പരപ്പിക്കാന്‍ ഭര്‍ത്താവ്, ഒരു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്. മംഗളൂരുവില്‍ നിന്നാണ് ഈ വേറിട്ട ബേബി ഷവര്‍ വീഡിയോ വൈറലാകുന്നത്.

വീഡിയോയില്‍ ദമ്പതികള്‍ക്കും അതിഥികള്‍ക്കും മുകളില്‍ പൂമഴ പെയ്യുമ്പോള്‍ ആകാശത്ത് ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്നത് കാണാം. അപ്രതീക്ഷിതമായി ആകാശത്ത് നിന്നുമുണ്ടായ പുഷ്പവൃഷ്ടി അതിഥികളെയും ഭാര്യയെയും അമ്പരപ്പിച്ചു. മംഗളൂരുവിലെ അഡയാര്‍ ഗാര്‍ഡനിലാണ് ആ അവിസ്മരണീയ നിമിഷം അരങ്ങേറിയത്.

സംരംഭകനായ പ്രകാശ് ആണ് തന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്കായി ഈ മനോഹര പരിപാടി സംഘടിപ്പിച്ചത്. എല്ലാവരും ചടങ്ങിനെത്തി, ചടങ്ങ് തുടങ്ങുന്നതിന് മുമ്പായി വേദിയിലേക്ക് ഭാര്യ കയറുമ്പോഴായിരുന്നു മുകളില്‍ നിന്നും പുഷ്പവൃഷ്ടി. പിന്നാലെ അതിഥികളുടെ ഭാഗത്ത് നിന്നും വലിയ കരഘോഷമുയര്‍ന്നു. പലരും ഫോണുകളില്‍ വീഡിയോകള്‍ പകര്‍ത്തി. അപ്രതീക്ഷിതമായി പുഷ്പവൃഷ്ടി കണ്ട് അമ്പരന്ന് പോയ ഭാര്യ മുകളിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW