Wednesday, March 11, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.28 PM

മദ്യാസക്തിയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളില്‍ ചുറ്റി വയോധികന്‍: പിന്നാലെ സംഭവിച്ചത്...

drunk, man, snake, neck

മദ്യലഹരിയില്‍ പാമ്പുകളുമായി ഇടപഴകി അപകടം വിളിച്ചുവരുത്തുന്ന ആളുകളെ സംബന്ധിക്കുന്ന വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ മദ്യപിച്ച് ലക്കുകെട്ട് മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി നടക്കുന്ന ഒരു വയോധികന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കോനസീമ ജില്ലയിലെ മമ്മിടിവാരത്ത് ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയതിന് ശേഷം അതിനെ കഴുത്തില്‍ ചുറ്റിയും അലക്ഷ്യമായി കയ്യില്‍ പിടിച്ചുമൊക്കെ ഇയാള്‍ ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ഇയാള്‍ വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസപ്രകടനം നടത്തിയത്. പാമ്പ് കടിക്കാതെ ഇയാളെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും രണ്ടുതവണ ഇയാള്‍ക്ക് പാമ്പുകടിയേറ്റതായാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. നാട്ടുകാര്‍ക്ക് നേരെ പാമ്പിനെ എറിയും എന്നു പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

വീട്ടുമുറ്റത്തെ കോഴിക്കൂടിനടുത്തേക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് പാമ്പിനെ കിട്ടിയത്. കോഴിക്കൂടിനടുത്തു കൂടി കടന്നു പോയപ്പോള്‍ പാമ്പ് തന്നെ കടിച്ച ദേഷ്യത്തിലാണ് ഇയാള്‍ പാമ്പിനെ പിടികൂടിയത്. ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അതൊന്നും ശ്രദ്ധിക്കാതെ പാമ്പിനെ കഴുത്തില്‍ ചുറ്റി നടക്കുകയായിരുന്നു. 'നീ എന്നെ കടിക്കുമോ?' എന്ന് ചോദിച്ചു കൊണ്ടാണ് ഇയാള്‍ പാമ്പുമായി നടന്നത്.

ഇതിനിടയില്‍ സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് നേരെ പാമ്പിനെ എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സാഹസിക പ്രകടനങ്ങള്‍ക്കിടയില്‍ പാമ്പ് ഇയാളെ വീണ്ടും കടിച്ചു. അതോടെ, നാട്ടുകാര്‍ പാമ്പിനെ ഇയാളില്‍ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു. ശേഷം, ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്‌തെന്നും ചികിത്സയിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW