Saturday, March 14, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.22 PM

ഓംലെറ്റില്‍ മൊണാലിസ; വൈറലായി യുവാവിന്റെ വീഡിയോ

man, viral

ഓംലെറ്റില്‍ മൊണലിസയുടെ ചിത്രം വരക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ' ഓംലെറ്റ് ഡാവിഞ്ചി' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രത്തിന്റെ അത്ഭുതകരമായ ഭംഗിയുളള ഒരു ആവിഷ്‌കാരം തവയില്‍ സൃഷ്ടിച്ചിരിക്കുകയാണ് യുവാവ്.

വൈറലായ വീഡിയോയില്‍, ആദ്യം യുവാവ് മുട്ട പൊട്ടിച്ച് അതിന്റെ മഞ്ഞക്കരുവും വെളളയും വേര്‍തിരിച്ചു വെക്കുന്നു. ശേഷം മഞ്ഞക്കരു ഉപയോഗിച്ച് തവയില്‍ മൊണാലിസയുടെ ചിത്രം വരയ്ക്കുന്നു. അതിന് മുകളിലേക്ക് മുട്ടയുടെ വെളള കൂടി ഒഴിക്കുന്നു.അപ്പോഴാണ് ചിത്രം പൂര്‍ത്തിയാകുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ' നിങ്ങള്‍ ഓംലെറ്റ് ആര്‍ട്ട് കണ്ടുപിടിച്ചു' എന്നാണ് ഒരാളുടെ കമന്റ്. യഒവാവിന്റെ സര്‍ഗ്ഗാത്മകതയെ പ്രശംസിച്ചുളള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW