Thursday, March 12, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 10.43 AM

ഒറ്റ പാറ്റയെ കൊല്ലാൻ വീട് മുഴുവൻ കത്തിച്ചു : പിന്നാലെ അയൽക്കാരന് നഷ്ടമായത് സ്വന്തം ജീവൻ

Cockroach, apartment, fire

ചെറിയ ജീവി ആണെങ്കിലും പല ആളുകൾക്കും പേടിയുള്ള ജീവിയാണ് പാറ്റ. സമീപകാല സംഭവങ്ങൾ വെച്ചു നോക്കിയാൽ വീട് നശിപ്പിക്കാൻ വരെ ശേഷിയുള്ള പ്രാണിയാണ് പാറ്റ. ഒരൊറ്റ പാറ്റയെ കൊല്ലാൻ ജപ്പാനിലും ദക്ഷിണ കൊറിയയിലും വീട് കത്തിക്കേണ്ട സംഭവം ഉണ്ടായിട്ടുണ്ട്. 2023ൽ ജപ്പാനിലെ കുമാമോട്ടോയിലുള്ള അപ്പാർട്ട്മെന്റിൽ രാത്രിയിൽ പാറ്റയെ കണ്ടതോടെ കീടനാശിനി സ്പ്രേ ചെയ്യുകയും അത് വീട് കത്താൻ കാരണമാവുകയുമായിരുന്നു.

ഇൻസെക്ടിസൈഡ് (insecticide) എന്ന സ്പ്രേയാണ് 54കാരൻ പാറ്റയെ തുരത്താനായി ഉപയോഗിച്ചത്. പാറ്റ പോകുന്നിടത്തെല്ലാം അദ്ദേഹം കീടനാശിനി സ്പ്രേ ചെയ്തു. ഒടുവിൽ അതിലെ കെമിക്കലുകൾ തീപ്പൊരിയുമായി സമ്പർക്കത്തിൽ വന്നതോടെ സ്ഫോടനമുണ്ടായി. ബാൽക്കണിയിലെ ജനലുകൾ തെറിച്ചുപോകുന്ന തരത്തിൽ ഭീകരമായിരുന്നു അപകടം. ഒടുവിൽ 54കാരനെ നിസ്സാര പരുക്കുകളോടെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

ദക്ഷിണ കൊറിയയിൽ ഒരു പാറ്റയെ കൊല്ലാനായി യുവതി ലൈറ്ററും സ്പ്രേയും ഉപയോഗിക്കുകയായിരുന്നു. തീ പടരാതിരിക്കാന്‍ താൽക്കാലികമായി നിർമിച്ച ഫ്ലേംത്രോവർ ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തീ വേഗത്തിൽ മറ്റ് സാധനങ്ങളിൽ പടരുകയും അപ്പാർട്ട്മെന്റ് കത്തുകയും ചെയ്തു. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലും തീ പടർന്നിരുന്നു. അഞ്ചാം നിലയിൽ ഭർത്താവിനും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം താമസിച്ചിരുന്ന 30കാരിയായ ചൈനീസ് യുവതിക്ക് ജീവൻ നഷ്ടമായി. തീയും കനത്ത പുകയും വന്നതോടെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാർക്ക് കുഞ്ഞിനെ കൈമാറി. ഭർത്താവ് ആദ്യം സുരക്ഷിതമായി പുറത്തുകടന്നു, പിന്നാലെ യുവതി കടന്നെങ്കിലും കാൽതെറ്റി കെട്ടിടത്തിന് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Ads by Google
Ads by Google
LATEST NEWS
TRENDING NOW