Thursday, March 12, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.46 AM

ഭർത്താവ് നൽകിയ സ്നേഹാസമ്മാനം : ഇഎംഐ അടച്ചു തീരാത്ത ഫോൺ വിൽക്കാൻ ഭാര്യയുടെ ശ്രമം, ഒടുവിൽ സംഭവിച്ചത്

uploads/news/2026/02/826008/h.jpg

ചൈനയിലെ ഒരു ഷോപ്പിംഗ് മാളിൽ നടന്ന നാടകീയമായ സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. തന്റെ ഭാര്യക്ക് സമ്മാനമായി ഭർത്താവ് വാങ്ങി നൽകിയ പുതിയ സ്മാർട്ട്ഫോൺ വിൽക്കാൻ ഭാര്യ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. താൻ ഏറെ കഷ്ടപ്പെട്ട് ഇഎംഐ വ്യവസ്ഥയിൽ വാങ്ങി നൽകിയ ഫോൺ, തിരിച്ചടവ് പോലും പൂർത്തിയാകുന്നതിന് മുൻപ് വിൽക്കാൻ തീരുമാനിച്ച ഭാര്യയുടെ നടപടി ഭർത്താവിനെ പ്രകോപിതനാക്കി.

ഭർത്താവറിയാതെ ഫോൺ വിൽക്കാനായി രഹസ്യമായി മാളിലെത്തിയതായിരുന്നു യുവതി. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ്, അവിടെവെച്ച് അവരെ തടയുകയും തോളിലേറ്റി നിർബന്ധപൂർവ്വം പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. തോളിൽ നിന്നും ഇറങ്ങാൻ യുവതി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് വഴങ്ങുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ വൈറലായതോടെ സൈബർ ലോകം ഇരുചേരികളിലായി തിരിഞ്ഞിരിക്കുകയാണ്.

യുവാവിന്റെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും പരസ്യമായി സ്ത്രീയെ അപമാനിക്കുകയാണ് ചെയ്തതെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇത് സ്നേഹമല്ല, മറിച്ച് നിയന്ത്രണാതീതമായ പെരുമാറ്റമാണെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, കഷ്ടപ്പെട്ട് വാങ്ങി നൽകിയ സമ്മാനം വിലമതിക്കാതെ വഞ്ചിക്കാൻ ശ്രമിച്ച ഭാര്യയുടെ പ്രവർത്തി തികഞ്ഞ നന്ദികേടാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. തമാശയായും ഗൗരവമായും ഈ സംഭവത്തെ നോക്കിക്കാണുന്നവരുണ്ട്

Ads by Google
Ads by Google
LATEST NEWS
TRENDING NOW