-->
ആള്‍തിരക്കുളള ഇടങ്ങളില്‍ പോലും സുഖമായി കൊള്ളയും കവര്‍ച്ചയും നടത്തുന്ന കാലമാണിത്. എന്നാല്‍ ഇന്ന് പലരും ഇത്തരം പ്രവണതകളോട് മല്ലിട്ടു നില്‍ക്കുന്നതുകൊണ്ട് തന്നെ ഇതുപോലെയുളള കൊള്ളക്കാരെയും കവര്‍ച്ചക്കാരെയും ഒരു പരിധി വരെ നേരിടാന്‍ ആളുകള്‍ക്ക് കഴിയാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലുധിയാനയില്‍ നടന്നത്. ജലന്ധര്‍ ബൈപാസിലെ ദേശീയപാതയില്‍ നടന്ന കവര്‍ച്ച ശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒരു ഓട്ടോയില്‍ നിന്ന് തൂങ്ങികിടന്ന് നിലവിളിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് അത്. സംഭവം ഇങ്ങനെയായിരുന്നു, ജലന്ധര്‍ ബൈപാസ് ചൗക്കില്‍ നിന്ന് ഫില്ലൗറിലേക്ക് ഓട്ടോയില്‍ കയറിയതായിരുന്നു മീന എന്ന യുവതി. െ്രെഡവറെ കൂടാതെ മറ്റ് രണ്ട് യാത്രക്കാര്‍ കൂടി ഈ സമയം ഓട്ടോറിക്ഷയിലുണ്ടായിരുന്നു. യുവതിക്ക് ഇറങ്ങാനുള്ള സ്‌റ്റോപ്പ് എത്താറായതോടെ ഇവരില്‍ ഒരാള്‍ ഓട്ടോയുടെ വേഗത കുറയ്ക്കാന്‍ െ്രെഡവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പന്തികേട് മനസിലാക്കിയെങ്കിലും യുവതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ ആദ്യം പിന്‍സീറ്റില്‍ ഇരുന്നിരുന്ന രണ്ട് പേര്‍ സ്ത്രീയെ കടന്നു പിടിച്ചു. കരഞ്ഞുവിളിച്ചിട്ടും ഓട്ടോ നിര്‍ത്താതെ വന്നപ്പോള്‍ െ്രെഡവറും തട്ടിപ്പ് സംഘത്തിലുള്ളതാണെന്ന് യുവതി മനസിലാക്കി.
പിന്നാലെ കവര്‍ച്ചക്കാര്‍ മീനയുടെ കൈകള്‍ കെട്ടിയിട്ട് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നിരുന്നാലും, സ്ത്രീ അസാമാന്യമായ ധൈര്യം കാണിച്ച് നിലവിളിക്കാന്‍ തുടങ്ങി, വഴിയാത്രക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തൂങ്ങികിടന്ന് രക്ഷയ്ക്കായി കരഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രകാര്‍ പൊടുന്നനെ ഓട്ടോയെ വട്ടം വെച്ച് പിടികൂടി യുവതിയെ രക്ഷപ്പെടുത്തി. കൊള്ളക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അസാമാന്യ ധൈര്യത്തിന് വലിയ കൈയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
Police say this woman showed remarkable courage on the Phillaur–Ludhiana highway as she foiled a robbery attempt inside a moving auto. Clinging to the vehicle to save herself, she triggered the auto’s overturn, leading to the arrest of 2 robbers.FACT IS STRANGER THAN FICTION. pic.twitter.com/J0cSrtxNvD— Rahul Shivshankar (@RShivshankar) September 10, 2025