Tuesday, March 10, 2026 Last Updated 36 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 12.37 PM

മുഴുവന്‍ മോഡല്‍ നിരയിലും വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹോണ്ട

honda-cars-

ഹോണ്ട ഇന്ത്യ ഈ മാസം തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയിലും വലിയ ഡിസ്‌കൗണ്ട് ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സിറ്റി, എലിവേറ്റ്, അമേസ് എന്നിവയില്‍ ശ്രദ്ധേയമായ ആനുകൂല്യങ്ങള്‍ 2026 മാര്‍ച്ച് മാസത്തില്‍ സ്വന്തമാക്കാനാവും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബേണസ്, ലോയല്‍റ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ടയുടെ എന്‍ട്രി ലെവല്‍ മോഡലായ അമേസിന് 2026 മാര്‍ച്ചില്‍ 68,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുക.

രണ്ടാം തലമുറ, മൂന്നാം തലമുറ പതിപ്പുകള്‍ ഒരേസമയം വില്‍ക്കുന്നതിനാല്‍ രണ്ട് കോംപാക്ട് സെഡാനുകളും ഈ മാസം ഓഫറുകളോടെ വാങ്ങാമെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പഴയ മോഡലിന് 68,000 രൂപ വരെയുള്ള ഓഫറുകളാണ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്. അതേസമയം നിലവിലെ ന്യൂജെന്‍ അമേസിന് മാര്‍ച്ചില്‍ 57,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറാണ് ഒരുക്കിവെച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ട് ജെനറേഷനുകളിലും നല്‍കുന്നത്. നിലവിലെ അമേസിന് 7.47 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് വില. അതേസമയം പഴയ അമേസിന് 6.98 ലക്ഷം മുതല്‍ 7.8 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരുന്നതാണ്.

ഹോണ്ടയുടെ മിഡ്-സൈസ് എസ്യുവിയായ എലിവേറ്റ് മാര്‍ച്ച് മാസത്തില്‍ മൊത്തം 1.81 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെ വരുന്ന മോഡല്‍ മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളോടെ തന്നെ തെരഞ്ഞെടുക്കാനാവുന്നതാണ്. എലിവേറ്റിന് നിലവില്‍ 11.6 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ മാസം ഏറ്റവും കൂടുതല്‍ ഓഫര്‍ ലഭിക്കുന്നത് സിറ്റി e:HEV എന്ന ഹൈബ്രിഡ് കാറിനാണ്. ഈ വാഹനം വാങ്ങാന്‍ മുമ്പോട്ട് വരുന്നവര്‍ക്ക് 2026 മാര്‍ച്ച് മാസത്തില്‍ മൊത്തം 1.97 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും. 126 bhp കരുത്തോളം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. e-CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപ മുതലാണ് മോഡലിന് വരുന്ന വില.

മാര്‍ച്ചില്‍ കമ്പനി പ്രീമിയം സെഡാനില്‍ 1.56 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 121 bhp പവറോളം നിര്‍മിക്കാന്‍ കഴിവുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സെഡാന്‍ വാങ്ങാനാവും. 11.95 ലക്ഷം രൂപ മുതല്‍ 16.15 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വില വരുന്നത്. ഹോണ്ട മാര്‍ച്ച് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍ നഗരത്തിനും വകഭേദത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കും.

Ads by Google
Ads by Google
TRENDING NOW