Friday, March 13, 2026 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 03.25 PM

XEV 9e സിനലക്സ് എഡിഷന്‍ ; പുത്തന്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

new

XEV 9e സിനലക്സ് എഡിഷന്‍ എന്നൊരു പുത്തന്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ് മഹീന്ദ്ര. 29.35 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഈ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചിരിക്കുകയാണ്. XEV 9e സിനലക്സ് എഡിഷന്‍ വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈനായും പ്രീ-ബുക്ക് ചെയ്യാനാവുന്നതാണ്. 2026 മാര്‍ച്ച് 10 മുതലായിരിക്കും ഈ സ്‌പെഷ്യല്‍ എഡിഷനായുള്ള ഉപഭോക്തൃ ഡെലിവറികള്‍ ആരംഭിക്കുക. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുക.

പുതിയ നിറങ്ങള്‍ക്കൊപ്പം കസ്റ്റമൈസ്ഡ് സ്‌റ്റൈലിംഗും മെച്ചപ്പെടുത്തിയ ഇന്‍-ക്യാബിന്‍ അനുഭവവും കൂടിച്ചേരുമ്പോള്‍ സിനലക്സ് എഡിഷന്‍ വാങ്ങാന്‍ ആര്‍ക്കായാലും തോന്നിപ്പോവും. ഇലക്ട്രിക് എസ്യുവിയുടെ ടോപ്പ് സ്‌പെക്ക് പായ്ക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് XEV 9e സിനലക്‌സ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര പറയുന്നു. ആയതിനാല്‍ 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര XEV 9e സിനലക്സ് എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. ARAI പറയുന്നത് 656 കിലോമീറ്ററാണെങ്കിലും ഇത് 500 കിലോമീറ്ററിലധികം റിയല്‍ വേള്‍ഡ് ഡ്രൈവിംഗ് റേഞ്ചും നല്‍കാന്‍ യോഗ്യമാണ്. എക്‌സ്‌ക്ലൂസീവ് ഡിസൈന്‍ ഘടകങ്ങള്‍ക്ക് പുറമെ പായക്ക് ത്രീ വേരിയന്റില്‍ നിന്നുള്ള എല്ലാ ഫീച്ചളും സിനലക്സ് എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്. സ്ട്രെയിറ്റ്അഹെഡ് വിഷന്‍എക്‌സ് AR ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഐഡെന്റിറ്റി ഡ്രൈവര്‍ ആന്‍ഡ് ഒക്യുപന്റ് മോണിറ്ററിംഗ് എന്നിവയെല്ലാം വാഹനത്തിന് ലക്ഷ്വറി ഫീല്‍ സമ്മാനിക്കും.

ഹാന്‍ഡ്സ്ഫ്രീ പാര്‍ക്ക് (ഓട്ടോ പാര്‍ക്ക് അസിസ്റ്റ്), സെക്യുര്‍360 ക്യാമ്പ്, കീപ്പ്, പാവ്പാല്‍ HVAC മോഡുകള്‍, കസ്റ്റം ഡ്രൈവ് മോഡുകള്‍, ഡിജിറ്റല്‍ കീ, സെക്യുര്‍360 പ്രോ, കസ്റ്റമൈസ്ഡ് യൂസര്‍ പ്രൊഫൈലുകള്‍ തുടങ്ങിയ ചിന്തനീയമായ പുതിയ സാങ്കേതിക സവിശേഷതകളും സിനലക്സ് എഡിഷന്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു കോസ്‌മെറ്റിക് അപ്‌ഡേറ്റ് എന്നതിലുപരി കൂടുതല്‍ തിയേറ്റര്‍-പ്രചോദിത ആഡംബര അനുഭവമായാണ് മഹീന്ദ്ര സിനലക്‌സിനെ സ്ഥാനപ്പെടുത്തുന്നത്. XEV 9e സിനിലക്‌സ് എഡിഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അതിന്റെ ഇമ്മേഴ്സീവ് ക്യാബിന്‍ സജ്ജീകരണമാണെന്നും പറയാം. കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിള്‍ HD ഡിസ്പ്ലേയും ഡോള്‍ബി അറ്റ്മോസ് സജ്ജീകരിച്ച 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. ഇന്‍ഫിനിറ്റി റൂഫും ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും 16 ദശലക്ഷത്തിലധികം കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW