Wednesday, March 11, 2026 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 01.45 PM

യാത്രക്കാരെ കത്തിവച്ച് ഭീഷണിപ്പെടുത്തി യുവാവ്, പിന്നാലെ പോലീസെത്തി: ഒടുവില്‍ സംഭവിച്ചത്

man, threaten, people, bengaluru, road

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹെന്നൂര്‍ മെയിന്‍ റോഡിലെ ലിംഗരാജ്പുരം ഫ്‌ലൈഓവര്‍ അണ്ടര്‍ബ്രിഡ്ജിന് സമീപത്ത് വച്ച് ഒരാള്‍ യാത്രക്കാരെ കത്തിവച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു ഗുഡ്‌സ് വാഹനത്തിന്റെ െ്രെഡവര്‍ കത്തിയുമായി നില്‍ക്കുന്നയാളെ തടയാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിന് കേടുപാടുകള്‍ വരുത്തിയ ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ ഒരു സുഹൃത്തിനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

എന്തായാലും, വീഡിയോയുടെ അവസാനഭാഗത്ത് പറയുന്നത് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നാണ്. പരാതിയുടെ പകര്‍പ്പും പോലീസ് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണാം. 2025 സെപ്റ്റംബര്‍ 4 ന് ലിംഗരാജ്പുരം ഫ്‌ലൈഓവറിന് സമീപത്താണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നേ ദിവസം തന്നെ രാത്രി 10.15 നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തീര്‍ന്നില്ല, വീഡിയോയുടെ ഏറ്റവും ഒടുവിലായി യുവാവിന്റെ ചിത്രവും കാണാം. അറസ്റ്റിന് ശേഷം എടുത്ത ചിത്രമായിരിക്കാം ഇത് എന്നാണ് കരുതുന്നത്.

റോഡിലെ ഇത്തരം പ്രവൃത്തികള്‍ നിങ്ങളെ കുഴപ്പത്തിലാക്കും. ആയുധം കയ്യില്‍ വയ്ക്കുക, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, മോശമായി പെരുമാറുക ഇവയ്‌ക്കൊന്നും ബെംഗളൂരു നഗരത്തില്‍ സ്ഥാനമില്ല. ഇങ്ങനെ വല്ലതും കണ്ടാല്‍ 112 ല്‍ വിളിക്കണം എന്നും പോലീസ് കുറിച്ചിരിക്കുന്നത് കാണാം. സുരക്ഷിതമായി വാഹനമോടിക്കാനും ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും പോലീസ് വീഡിയോയുടെ കാപ്ഷനില്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW