Friday, March 13, 2026 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 10.02 AM

ഭാര്യയുടെ ബാക്പാക്ക് മോഷ്ടിക്കാൻ ഗർഭിണിയുടെ ശ്രമം : മുടിക്ക് പിടിച്ച് തടഞ്ഞുനിർത്തി ഭർത്താവ്

husband, stop, wife, backpack, italy

ഭാര്യയുടെ ബാക്പാക്ക് മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെ ഭർത്താവ് മുടിയിൽ പിടിച്ച് തടഞ്ഞുനിർത്തി. ഇറ്റലിയിലെ ഫ്ലോറെൻസിലാണ് ജനപ്രിയ സ്ക്വയറായ പിയാസ ഡി സാൻ ലോറെൻസോയില്‍ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. പിടിക്കപ്പെട്ടതോടെ താൻ ഗർഭിണിയാണെന്നും വെറുതെ വിടണമെന്നും യുവതി അഭ്യർഥിച്ചു.

രണ്ട് പുരുഷന്മാർ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരാൾ യുവതിയുടെ മുടിയിലും മറ്റേയാൾ കയ്യിലും പിടിച്ചാണ് തടഞ്ഞുനിർത്തിയത്. സ്പാനിഷിലാണ് യുവതി സംസാരിച്ചത്. യുവതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു മോഷ്ടാവ് എത്തിയതായി റിപ്പോർട്ടുകളുണ്ട്. യുവതിയെയും സഹായിക്കാനായി വന്ന മോഷ്ടാവിനെയും പിന്നീട് പോലീസ് പിടികൂടി. ഇരുവരും ചേർന്നാണ് വിനോദസഞ്ചാരിയുടെ ബാക്ക്പാക്ക് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW