-->
ദോഹ: ഖത്തറിലെ ഇന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഒതേഴ്സ് ഫോറം, *ഡി എൽ എഫ് ലിറ്റററി ഫെസ്റ്റ്* എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവം ഡിസംബർ 4,5, തീയതി കളിൽ നടക്കും. എഴുത്തിലും വായനയിലും തല്പരരായ വർക്കായി സാഹിത്യ ശിൽപ്പശാലകൾ,വിവിധ വിഷയാവതരണങ്ങൾ,
സെമിനാറുകൾ, പുസ്തക പ്രദർശനം, മീറ്റ് ദ ഓതർ, സംഗീതസായാഹ്നം തുടങ്ങിയപരിപാടികൾ സാഹിത്യോത്സവത്തിൽ നടക്കും.
എഴുത്തിൻ്റെ രസതന്ത്രം, സാഹിത്യാസ്വാദനത്തിലെ പുതിയ പ്രവണതകൾ, കവിതയുടെ മണ്ണും ആകാശവും എന്നി വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന സെഷനുകൾക്ക് നാട്ടിലെയും ഖത്തറിലെയും പ്രമുഖ എഴുത്തുകാർ നേതൃത്വം നൽകും. കുട്ടികൾക്കായുള്ള പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്.സമാപന ദിവസം നടക്കുന്ന സാംസ്‌കാരിക സദസ്സിൽ സൂഫി-ഖവാലി കലാകാരന്മാർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും
ഷഫീക് അറക്കൽ