-->
യാത്രക്കാരുടെ പെരുമാറ്റം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വളരെയധികം കുപ്രസദ്ധിയാര്‍ജിച്ചിരിക്കുകയാണ് ദില്ലി മെട്രോ. ഒരു വശത്ത് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള റീല്‍സ് ഷൂട്ടാണെങ്കില്‍ മറുവശത്ത് യാത്രക്കാര്‍ തമ്മിലുള്ള തല്ലാണ് വിഷയം. അടുത്തകാലത്തായി ദില്ലി മെട്രോയിലെ യാത്രക്കാരുടെ തമ്മില്‍ത്തല്ലിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
ഇപ്പോള്‍ സീറ്റിനു വേണ്ടി അടിപിടികൂടുന്ന രണ്ടു സ്ത്രീകളുടെ വീഡിയോ ആണ് വൈറലാവുന്നത്. ഒരു തര്‍ക്കത്തില്‍ ആരംഭിച്ച വഴക്ക് പിന്നീട് അടിപിടിയില്‍ അവനാനിക്കുകയായിരുന്നു. കളി കാര്യമായി ഒരാള്‍ സീറ്റിലേക്ക് വീണു. വീണുകിടക്കുന്ന അവര്‍ക്ക് മുകളിലായി കിടന്നു മറ്റേ സ്ത്രീ മുടിയില്‍ കുത്തിപിടിക്കുന്നതായും വീഡിയോയില്‍ കാണാം. ചില യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ തര്‍ക്കം തുടര്‍ന്നു.
Kalesh between two ladies inside kaleshi Delhi Metro over seat issues pic.twitter.com/tny8m7TSIx— Ghar Ke Kalesh (@gharkekalesh) August 23, 2025
സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് ദൃശ്യങ്ങള്‍ വൈറലായത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. '' ഡല്‍ഹി മെട്രോ എപ്പോഴും രസകരമാണ്'' എന്നാണ് ഒരാളുടെ കമന്റ്.