-->
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യാമ്രം നടത്തി കമിതാക്കള്‍. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ മാര്‍ച്ച് 10 ന് രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒറായ് മേഖലയില്‍ താമസിക്കുന്ന യുവാവും യുവതിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു.
പോലീസ് സ്‌റ്റേഷന്‍ കവാടത്തിന് മുന്നിലെത്തിയ ഇരുവരും ശരീരത്തില്‍ ഡീസല്‍ ഒഴിച്ച ശേഷമാണ് ഭീഷണി മുഴക്കിയത്. തങ്ങളെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കുമെന്ന് ഇവര്‍ നിലവിളിച്ചു പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസിന്റെ ഇടപെടലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
സ്ഥലത്തെത്തിയ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് കമിതാക്കളെ അനുനയിപ്പിക്കാന്‍ നാടകീയമായ ശ്രമങ്ങളാണ് നടത്തിയത്. 'മക്കളെ, ഞാന്‍ നിങ്ങളുടെ വിവാഹം നടത്തിത്തരാം, ഇവിടെ അടുത്തുള്ള ക്ഷേത്രത്തില്‍ പൂജാരിയെ വിളിക്കാം' എന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ തന്ത്രപരമായി ഇവരുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി പിടിച്ചെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
എന്നാല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതോടെ സംഭവത്തിന്റെ ഗതി മാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ നിലവില്‍ കൗണ്‍സിലിങ്ങിനും വൈദ്യപരിശോധനയ്ക്കുമായി അധികൃതര്‍ മാറ്റിയിരിക്കുകയാണ്.
In UP's Jalaun, a couple wanting to get married against the wishes of their respective parents poured diesel on themselves and sat close to burning fire in the middle of the road. The SHO, promising to get them married, could be be seen persuading the couple to move away from the… pic.twitter.com/R9CZdHbowz— Piyush Rai (@Benarasiyaa) March 11, 2026