-->
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇപ്പോള്‍ ഒരു വിവാഹത്തില്‍ നിന്നുളള വളരെ വ്യത്യസ്തമായ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വിവാഹ പാര്‍ട്ടിയില്‍ ഭക്ഷണം വിളമ്പാന്‍ വന്ന ആളുകള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്ന വരന്റെയും വധുവിന്റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അതിഥികള്‍ക്കായി ഒരുക്കിയ ഇരിപ്പിടങ്ങളില്‍ വെച്ചാണ് അവര്‍ക്കും ഭക്ഷണം നല്‍കിയത്. ആദ്യം അവര്‍ മടിച്ചുനിന്നെങ്കിലും വരന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവരെല്ലാം മേശയ്ക്ക് ചുറ്റും ഇരുന്നു. തുടര്‍ന്ന് വരനും വധുവും കൂടി അവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ഇത് പലര്‍ക്കും മാത്യകയാണെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ദമ്പതികളുടെ പ്രവൃത്തിയെ പ്രശംസിച്ചുളള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.