-->
ഇന്ത്യയിലെ തെരുവ് വൃത്തിയാക്കുന്ന ഒരു സ്വീഡിഷ് യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 4cleanindia എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
' ഒരു ദിവസം ഒരു തെരുവ്' എന്ന പേരിലാണ് യുവാവിന്റെ ചലഞ്ച്. ആഴ്ചയില്‍ ഓരോ ദിവസവും മാലിന്യം നിറഞ്ഞ ഒരു തെരുവ് തിരഞ്ഞെടുത്ത് അത് വൃത്തിയാക്കുന്നു. മാലിന്യങ്ങള്‍ മാറ്റുന്നതിനു മുമ്പുളള റോഡിന്റെ ദൃശ്യങ്ങളും വൃത്തിയാക്കിയതിനു ശേഷമുളള ദൃശ്യങ്ങളും അദ്ദേഹം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുവാവിന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ പല വീഡിയോകളിലും രാജ്യത്തോടുളള അദ്ദേഹത്തിന്റെ ആദരവ് പ്രകടമാണ്.