Saturday, March 14, 2026 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 04.44 PM

'ഇങ്ങനെ പേടിക്കല്ലേട' ; വീട്ടില്‍ കയറിയ കരടിയെ കുരച്ച് ഓടിച്ചു കുഞ്ഞന്‍ നായ- വീഡിയോ വൈറല്‍

bear, video

മനുഷ്യരുടെ ഓമനമൃഗങ്ങളില്‍ ഒന്നാണ് നായ. പലപ്പോഴും വളര്‍ത്തുനായകള്‍ മനുഷ്യരെ പലവിധത്തിലുളള അപകടങ്ങളില്‍ നിന്നും രക്ഷിക്കാറുണ്ട്. ഇപ്പോള്‍ സൈബറിടങ്ങളില്‍ വൈറലാകുന്നതും ഇത്തരത്തില്‍ ഒരു കുഞ്ഞന്‍ നായ്ക്കുട്ടിയുടെ വീഡിയോ ആണ്.

വീട്ടില്‍ കയറിയ കരടിയെ കുരച്ച് ഓടിച്ചു വിടുന്ന നായയാണ് വീഡിയോയിലെ ഹീറോ. സ്‌കൗട്ട് എന്നാണ് പോമറേനിയന്‍ ഇനത്തില്‍പ്പെട്ട ഈ വളര്‍ത്തുനായയുടെ പേര്. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ കരടിയുടെ പിന്നാലെ കുരച്ചുകൊണ്ടു ഓടുകയാണ് സ്‌കൗട്ട്.

നായയെ കണ്ട് പേടിച്ച കരടി വീടിനു വെളിയിലേക്ക് ഓടി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കാഴ്ചയില്‍ കുഞ്ഞന്‍ ആണെങ്കിലും ഇത്രയും അപകടകാരിയായ സന്ദര്‍ശകനെ നേരിട്ട സ്‌കൗട്ടിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതിനോടകം 5 ലക്ഷത്തിലധികം പേരാണ് കണ്ടത്. സ്വന്തം ജീവന്‍ കളഞ്ഞും മനുഷ്യനെ രക്ഷിക്കുന്ന മൃഗമാണ് നായകള്‍ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW