Sunday, March 15, 2026 Last Updated 49 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 12.11 PM

ഉയരത്തെയും നിറത്തെയും തോല്‍പ്പിച്ച പ്രണയം; ഇത് അനീറ്റയുടെയും തിമോത്തിയുടെയും പ്രണയകഥ

love, story
photo-www.instagram.com/anitawinglee/

പ്രണയത്തിന് നിറമോ, ഉയരമോ, സൗന്ദര്യമോ ഒന്നും തടസ്സമല്ല. ഒരു മനുഷ്യന്റെ ബാഹ്യമായ സൗന്ദര്യത്തെ അല്ല മറിച്ച് അവരുടെ മനസ്സിന്റെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് സ്‌നേഹിക്കുമ്പോഴാണ് അതിനെ യഥാര്‍ത്ഥ പ്രണയമെന്ന് വിളിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ദമ്പതികളാണ് തിമോത്തി മോട്ടോയും അനീറ്റ വിംഗ് ലീയും.വെറും നാലടി പൊക്കക്കാരനായ തിമോത്തിയുടെയും അനീറ്റയുടെയും വിവാഹ ചിത്രങ്ങള്‍ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ പലരും ഇത് എഐ സൃഷ്ടിയാണെന്നും ചിത്രങ്ങള്‍ വ്യാജമാണെന്നും വിമര്‍ശിച്ചതോടെ ദമ്പതികള്‍ തന്നെ തങ്ങളുടെ കഥ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ഈ ദമ്പതിമാര്‍ക്കുളളത്.

2021ല്‍ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. രണ്ടുപേരും തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായി മാറി. തുടര്‍ന്ന് തിമോത്തി അവള്‍ക്ക് മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. അനീറ്റയുടെ സങ്കല്‍പ്പത്തിലുളള ഒരു ജീവിതപങ്കാളിയേ ആയിരുന്നില്ല തിമോത്തി എന്നതുകൊണ്ട് തന്നെ സൗഹൃദത്തിനപ്പുറം മറ്റൊന്നിലും തനിക്ക് താല്‍പ്പര്യമില്ലെന്ന് അവള്‍ സഹോദരി വഴി തിമോത്തിയ്ക്ക മെസ്സേജ് അയച്ചു. എന്നാല്‍ അങ്ങനെ പ്രതികരിച്ചതില്‍ തനിക്ക് ഖേദം തോന്നിയെന്ന് അനീറ്റ പറയുന്നു. കൈകാലുകളിലാതെ ജനിച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ നിക് വുജിസിക്കിന്റെയും ഭാര്യയുടെയും കഥ അവളുടെ മനസിലേക്ക് വന്നു. പരിമിതികള്‍ ഉള്‍ക്കൊണ്ട് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവരുടെ കഥ അനീറ്റയ്ക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമായി. അവര്‍ ഒരുമിച്ച് യാത്രചെയ്യാനും മണിക്കൂറുകളോളം സംസാരിക്കാനും ആരംഭിച്ചു.

ഒടുവില്‍ 2024 സെപ്റ്റംബറില്‍ ഒരുവരും തമ്മിലുളള വിവാഹനിശ്ചയം നടത്തി. ഈ വര്‍ഷം ആദ്യം അവര്‍ വിവാഹിതരായി. അനീറ്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ കണ്ട് ഇത് യഥാര്‍ത്ഥ ചിത്രങ്ങള്‍ ആണോ എന്ന തരത്തിലുളള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിന് അനീറ്റയുടെ മറുപടി ഇങ്ങനെ ആണ് ' ഞങ്ങളുടെ കഥ ആര്‍ക്കെങ്കിലും പ്രചോദനമാകുമെന്ന് കരുതിയാണ് എഴുതുന്നത്, ഈ ചിത്രങ്ങളും അവയ്ക്ക് പിന്നിലെ പ്രണയവും യഥാര്‍ത്ഥമാണ്' .

Ads by Google
Ads by Google
LATEST NEWS
TRENDING NOW