Saturday, March 14, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 04 Aug 2025 01.06 PM

റോഡിലെ കുഴിയില്‍ പായും തലയിണയും വെച്ച് കിടന്ന് യുവാവിന്റെ വേറിട്ട പ്രതിഷേധം; വീഡിയോ

kanpur, man

റോഡിലെ കുഴിയില്‍ പായും തലയിണയും വെച്ച് കിടന്ന് യുവാവിന്റെ വേറിട്ട പ്രതിഷേധം. കാണ്‍പൂരില്‍ നിന്നുളള വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തന്റെ മകള്‍ ഈ കുഴിയില്‍ വീണതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രതിഷേധം. ​‍പ്രദേശത്തെ ഒരു സ്കൂളിലേക്കുളള പ്രധാന വഴിയാണ് ഇങ്ങനെ ശോചനാവസ്ഥയില്‍ കിടക്കുന്നത്.

വീഡിയോയില്‍ കാണുന്ന റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. റോഡില്‍ അവിടിവിടെയായി നിറയെ കുഴികളും അതില്‍ എല്ലാം വെളളം കെട്ടികിടക്കുന്നതും കാണാം. മാസങ്ങളായി ഇവിടുത്തെ അവസ്ഥ ഇങ്ങനെ ആണെന്നും മന്ത്രിമാര്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുളള അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയാണ് യുവാവ് വെളളക്കെട്ടിന്റെ നടുക്ക് കിടക്കുന്നത്.

'മാസങ്ങളായി റോഡ് പണിതിട്ടില്ല. കൗണ്‍സിലര്‍, മന്ത്രി, എംഎല്‍എ തുടങ്ങി നിരവധി ഉദ്യോഗസ്ഥരോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്, പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. നമ്മള്‍ എന്തുചെയ്യും,' കുഴിയില്‍ കിടന്നുകൊണ്ട് യുവാവ് പറഞ്ഞു. 'കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന വഴിയാണിത്. എന്റെ മകള്‍ ഇന്ന് കാല്‍ വഴുതി വീണു.എല്ലാവരുടെയും കുട്ടികള്‍ ഈ വഴിയിലൂടെയാണ് നടക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW