Friday, March 13, 2026 Last Updated 29 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 12.41 PM

പുതിയ AI വെബ് ബ്രൗസർ അ‌വതരിപ്പിക്കാൻ ഒരുങ്ങി ഓപ്പൺഎഐ

-ai-web-browser

പുതിയ വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങി ഓപ്പൺഎഐ (OpenAI). ഓപ്പൺഎഐയുടെ എഐ കരുത്തുള്ള പുതിയ വെബ് ബ്രൗസർ ഉടൻ പുറത്തിറങ്ങുമെന്ന് മൂന്ന് രഹസ്യ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരുത്തായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ നടന്നുവന്നിരുന്ന ബ്രൗസിങ് രീതികളിൽ കാര്യമായ മാറ്റങ്ങൾ അ‌വതരിപ്പിക്കുന്നതാകും ഓപ്പൺഎഐയുടെ ബ്രൗസർ.

റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടിയുടെ 500 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കൾ വ്യാപകമായി സ്വീകരിച്ചാൽ, ഗൂഗിൾ ക്രോമിന് വൻ വെല്ലുവിളിയായി മാറിയേക്കും. ചാറ്റ്ജിപിടിയുടെ ജനപ്രീതി തന്നെയാണ് പുതിയ ബ്രൗസർ അ‌വതരിപ്പിക്കാൻ ഓപ്പൺഎഐയെ പ്രേരിപ്പിച്ചിരിക്കുന്നത്.

റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം വെബ്‌സൈറ്റുകളിൽ ക്ലിക്ക് ചെയ്യുന്നതിനുപകരം ChatGPT പോലുള്ള നേറ്റീവ് ചാറ്റ് ഇന്റർഫേസിൽ ഉപയോക്താക്കളുടെ ഇടപെടലുകൾ നിലനിർത്തുന്നതിനാണ് ഓപ്പൺഎഐയുടെ ബ്രൗസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലുടനീളം സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമാകുക എന്ന ഓപ്പൺഎഐയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ ബ്രൗസർ എന്നും പറയപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW