-->
തങ്ങളുടെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഹോളി പ്രത്യേക ഓഫറുകളുമായി റിയല്‍മി. 20000 രൂപയില്‍ താഴെ വിലയില്‍ ഒരു റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുയോജ്യമായ ഓപ്ഷനുകളിലൊന്ന് റിയല്‍മി പി4 5ജി ആണ്. ഏതാണ്ട് ആറ് മാസം മുമ്പാണ് റിയല്‍മി പി4 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 6GB+128GB അടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആയിരുന്നു വില.
ഇപ്പോള്‍ യഥാക്രമം 19999 രൂപ, 21999 രൂപ, 23999 രൂപ എന്നീ വിലകളിലാണ് ഇത് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹോളി ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ 17999 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാനാകും. ഫ്‌ലിപ്പ്കാര്‍ട്ടിലും ഈ ഫോണ്‍ വാങ്ങാനാകും, എന്നാല്‍ ഡിസ്‌കൗണ്ടില്‍ വ്യത്യാസമുണ്ട്. നിലവില്‍ ലോഞ്ച് വിലയെക്കാള്‍ അല്‍പ്പം ഉയര്‍ന്ന വിലയിലാണ് റിയല്‍മി പി4 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ ലോഞ്ച് വിലയിലും കുറഞ്ഞ വിലയില്‍ ഇത് വാങ്ങാം.
2.6GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ 4nm പ്രോസസര്‍, 6.77-ഇഞ്ച് (2392 x 1080 പിക്‌സലുകള്‍) HDR10+ ഫുള്‍ HD AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz വരെ PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഹൈപ്പര്‍ വിഷന്‍ AI ചിപ്, മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെര്‍ച്വല്‍ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകള്‍, OV50D40 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം, 16MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.
80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാര്‍ജിങ്, റിവേഴ്സ് ചാര്‍ജിങ്, IP65+IP66 റേറ്റിങ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0 (3 OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. സ്റ്റീല്‍ ഗ്രേ, എഞ്ചിന്‍ ബ്ലൂ, ഫോര്‍ജ് റെഡ് എന്നീ കളര്‍ഓപ്ഷനുകളിലാണ് റിയല്‍മി പി4 5ജി വാങ്ങാനാകുക.