Wednesday, March 11, 2026 Last Updated 41 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 03.38 PM

ഓപ്പോയുടെ ഹോളി ഓഫര്‍ ; 5500 രൂപ ഡിസ്‌കൗണ്ടില്‍ ഈ ഫോണ്‍ സ്വന്തമാക്കാം

in

ഹോളി ഓഫറിന്റെ ഭാഗമായി ഓപ്പോ ചില മോഡലുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഡീലുകള്‍ ലഭ്യമാക്കി ഈസിയായി വാങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്, ഇത് കൂടാതെ ചില മോഡലുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഓപ്പോയുടെ ഹോളി ഓഫര്‍ ലഭ്യമായ മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് ഓപ്പോ റെനോ 15 പ്രോ മിനി ആണ്. പുതിയ ഫൈന്‍ഡ് X9 സീരീസിലെ മോഡലുകളില്‍ വില കുറഞ്ഞ ഓപ്ഷന്‍ ഫൈന്‍ഡ് X9 5ജി ആണ്. ഓപ്പോ ഫൈന്‍ഡ് X9 5ജിയുടെ 12GB+256GB അടിസ്ഥാന മോഡലിന് 74,999 രൂപയും 16GB+512GB മോഡലിന് 84,999 രൂപയുമാണ് വില. ഇപ്പോള്‍ ഹോളി ഓഫറിന്റെ ഭാഗമായി 5500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

ടോപ് മോഡല്‍ ഇപ്പോള്‍ ഓപ്പോ സ്റ്റോറില്‍ സ്റ്റോക്ക് ഇല്ല, അതേസമയം അടിസ്ഥാന മോഡല്‍ 5500 രൂപ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം 69,499 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ അവസരം ഉണ്ട്. സ്‌പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെല്‍വെറ്റ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമായിട്ടുള്ളത്. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9500 3nm ചിപ്‌സെറ്റ് കരുത്തിലാണ് ഓപ്പോ ഫൈന്‍ഡ് X9 അവതരിപ്പിക്കപ്പെട്ടത്. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 7025mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒപ്പം 50W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16 ല്‍ ആണ് പ്രവര്‍ത്തനം.

6.59-ഇഞ്ച് (2760 × 1256 പിക്‌സലുകള്‍) AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 3840Hz അള്‍ട്രാ-ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. 1/1.4' സോണി LYT808 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ ( f/1.6 അപ്പേര്‍ച്ചര്‍, OIS), JN5 സെന്‍സറുള്ള 50MP അള്‍ട്രാ-വൈഡ് ക്യാമറ, 50MP 1/1.95' LYT600 സെന്‍സര്‍ 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (m/2.6 അപ്പേര്‍ച്ചര്‍, OIS), 2MP മള്‍ട്ടി-സ്‌പെക്ട്രല്‍ ലെന്‍സ്, f/2.4 അപ്പേര്‍ച്ചര്‍, ഹാസല്‍ബ്ലാഡ് പോര്‍ട്രെയ്റ്റ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണം ഫൈന്‍ഡ് X9-ല്‍ ഉണ്ട്.

1/2.74' സോണി IMX615 സെന്‍സര്‍ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഫൈന്‍ഡ് X9 5ജിയില്‍ നല്‍കിയിരിക്കുന്നു. ആം മാലി-G1 അള്‍ട്രാ MC12 GPU ഫൈന്‍ഡ് X9-ല്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകള്‍, ഇന്‍-ഡിസ്‌പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+IP68+IP69 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW