-->
മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ രണ്ടാമത്തെ മോഡലായി മോട്ടറോള എഡ്ജ് 70 ഫ്യൂഷന്‍ (motorola edge 70 fusion) ലോഞ്ച് ചെയ്തു. മോട്ടറോള എഡ്ജ് 70 നേരത്തെ തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയും ഇതിനകം വില്‍പ്പന ആരംഭിക്കുകയും ചെയ്തിരുന്നു. അപ്ഡേറ്റ് ചെയ്ത ഡിസൈന്‍ മെറ്റീരിയലുകള്‍, ഏറ്റവും പുതിയ സോണി ക്യാമറ സെന്‍സറുകള്‍, AI ഫീച്ചറുകള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷന്‍ എത്തിയിരിക്കുന്നത്.
സോണി LYTIATM 710 സെന്‍സര്‍ ഉള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് എഡ്ജ് 70 ഫ്യൂഷന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. 1.5K സൂപ്പര്‍ HD റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് എക്സ്ട്രീം AMOLED ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ 8GB+128GB വേരിയന്റിന് 26,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ടോപ്പ്-എന്‍ഡ് 12GB+256GB വേരിയന്റിന് 32,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ തുടക്കത്തില്‍ 24999 രൂപ പ്രാരംഭ വിലയില്‍ വാങ്ങാം. മാര്‍ച്ച് 13 മുതലാണ് വില്‍പ്പനയാരംഭിക്കുക. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോള വെബ്‌സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് വാങ്ങാനാകും.
6.78-ഇഞ്ച് (2772 x 1272 പിക്‌സലുകള്‍) 1.5K OLED ക്വാഡ് കര്‍വ്ഡ് ഡിസ്‌പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 2.5GHz വരെ ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7s Gen 4 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 810 GPU, 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 3 OS അപ്‌ഗ്രേഡുകളും 4 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും എഡ്ജ് 70 ഫ്യൂഷന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് എഡ്ജ് 70 ഫ്യൂഷനില്‍ മോട്ടറോള നല്‍കിയിരിക്കുന്നത്. അതില്‍ സോണി LYTIA 710 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (OIS, f/1.8 അപ്പേര്‍ച്ചര്‍), മാക്രോ ഓപ്ഷനോടുകൂടിയ 13MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 4K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു.
സെല്‍ഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍) 4K വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കേഷന്‍ (MIL STD-810H), IP68 + IP69 റേറ്റിങ്,ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC എന്നിവയും ഇതിലുണ്ട്. 68W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററിയാണ് എഡ്ജ് 70 ഫ്യൂഷനില്‍ മോട്ടറോള നല്‍കിയിരിക്കുന്നത്, റിവേഴ്സ് പവര്‍-ഷെയറിംഗ് ഫീച്ചറും ഉണ്ട്. പാന്റോണ്‍ ബ്ലൂ സര്‍ഫ്, പാന്റോണ്‍ കണ്‍ട്രി എയര്‍, പാന്റോണ്‍ സിലൗറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
--