-->
ഗൂഗിള്‍ പിക്‌സല്‍ 10aയുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട്, ഗൂഗിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിലര്‍മാര്‍ എന്നിവ വഴി ഈ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിയ്ക്കും. വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറുകളും ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 10a യുടെ സിംഗിള്‍ 256GB വേരിയന്റിന് 49,999 രൂപയാണ് വില. HDFC ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പിക്‌സല്‍ 10a പര്‍ച്ചേസ് ചെയ്യുമ്പോള്‍ 3,000 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. കൂടാതെ 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, തിരഞ്ഞെടുത്ത ബാങ്കിംഗ്- ഫിനാന്‍സിംഗ് പാര്‍ട്‌നര്‍മാര്‍ വഴി 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനുകള്‍ എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്.
ഒബ്‌സിഡിയന്‍, ഫോഗ്, ലാവെന്‍ഡര്‍, ബെറി കളര്‍ ഓപ്ഷനുകളില്‍ ആണ് പിക്‌സല്‍ 10a എത്തിയിട്ടുള്ളത്. പ്രീമിയം മോഡലുകളെക്കാള്‍ അല്‍പ്പം കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതും എന്നാല്‍ പ്രീമിയം നിലവാരം പുലര്‍ത്തുന്നതുമാണ് പിക്‌സല്‍ a സീരീസ് ഫോണുകള്‍. ആ നിരയിലെ ഏറ്റവും പുതിയ കണ്ണിയായ പിക്‌സല്‍ 10a ശക്തമായ ഫീച്ചറുകളുമായി തന്നെയാണ് എത്തിയിരിക്കുന്നത്. ടൈറ്റാന്‍ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിള്‍ ടെന്‍സര്‍ G4 പ്രൊസസര്‍ ആണ് പിക്‌സല്‍ 10a യുടെ കരുത്ത്. 48MP മെയിന്‍ ക്യാമറ 1/1.95' സെന്‍സര്‍ (f/1.7 അപ്പേര്‍ച്ചര്‍, OIS), 13MP 120° അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), PDAF, 4K വരെ 60fps വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
96.5° അള്‍ട്രാ-വൈഡ് ലെന്‍സുള്ള 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍, 4K 30fps വീഡിയോ റെക്കോര്‍ഡിംഗ്) പിക്‌സല്‍ 10a -യില്‍ ഉണ്ട്. 6.3-ഇഞ്ച് (1080 x 2424 പിക്‌സലുകള്‍) FHD+ OLED HDR സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 2 മൈക്രോഫോണുകള്‍, ഡ്യുവല്‍ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 6.0, GPS, USB ടൈപ്പ് C 3.2, NFC എന്നീ ഫീച്ചറുകളും പിക്‌സല്‍ 10a -യില്‍ ഉണ്ട്.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ആന്‍ഡ്രോയിഡ് OS അപ്ഗ്രേഡുകളും ഈ മോഡലിന് ലഭിക്കും. 30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 5100mAh ബാറ്ററി പിക്‌സല്‍ 10a യ്ക്ക് ഉണ്ട്. മുന്‍ മോഡലില്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ 23W ആയിരുന്നത് ഇപ്പോള്‍ 30W ആയി ഉയര്‍ത്തി. വയര്‍ലെസ് ചാര്‍ജിങ് മുന്‍ മോഡലില്‍ 7.5W ആയിരുന്നത് ഇപ്പോള്‍ 10W ആയി അപ്ഗ്രേഡ് ചെയ്തു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിങ് ഈ പിക്‌സല്‍ ഫോണിനുണ്ട്. 153.9 x 73 x 9mm വലിപ്പവും 183g ഭാരവും ആണ് പിക്‌സല്‍ 10a -യ്ക്ക് ഉള്ളത്.