Saturday, March 14, 2026 Last Updated 26 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 03.42 PM

ടെക്‌നോ കാമണ്‍ 50 അള്‍ട്ര 5ജി ; ടെക്‌നോയുടെ ഈ പുതിയ മോഡല്‍ പൊളിയാണ്

on

ടെക്‌നോ കാമണ്‍ 50 അള്‍ട്ര 5ജി (TECNO CAMON 50 Ultra 5G) എന്ന പുതിയ മോഡല്‍ അവതരിപ്പിച്ച് ടെക്‌നോ. ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സെന്‍സറുകളും ശക്തമായ എഐ ടൂളുകളും ശക്തമായ ഈടും ഇവിടെ ഒരു ഫോണില്‍ ടെക്‌നോ സംയോജിപ്പിച്ചിരിക്കുന്നു. വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍-ക്യാമറ സിസ്റ്റം ഈ ഫോണിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്ടിമേറ്റ് പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ദീര്‍ഘിപ്പ നേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ProXDR ഐ-കെയര്‍ ടെക്‌നോളജി ഇതിലുണ്ട്.

പൊടി, വെള്ളം പ്രതിരോധത്തിനായി IP68, IP69, IP69K റേറ്റിങ് സഹിതമാണ് ഈ ടെക്‌നോ ഫോണ്‍ എത്തിയിരിക്കുന്നത്. കൂടാതെ വീഴ്കളെയും മറ്റ് പ്രതീകൂല സാഹചര്യങ്ങളെയും നേരിടാന്‍ MIL-STD-810 മിലിട്ടറി-ഗ്രേഡ് സര്‍ട്ടിഫിക്കേഷനും ഉണ്ട്. സമ്പൂര്‍ണ്ണ ടെക്‌നോ AI സ്യൂട്ടും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. അതില്‍ നവീകരിച്ച എല്ല സ്മാര്‍ട്ട് അസിസ്റ്റന്റ്, AI ഇമേജ്-ടു-വീഡിയോ ജനറേറ്റര്‍, 3D ഫോട്ടോസ്പേസ് എന്നിവയൊക്കെ അടങ്ങുന്നു. ഓരോ വിപണിയിലും അവതരിപ്പിക്കുന്നത് അനുസരിച്ച് ടെക്‌നോ കാമണ്‍ 50 അള്‍ട്ര 5ജിയുടെ വില ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.

144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2644 × 1208 പിക്‌സലുകള്‍) 1.5K 3D കര്‍വ്ഡ് AMOLED സ്‌ക്രീന്‍, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2304Hz PWM ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ടെക്‌നോ കാമണ്‍ 50 അള്‍ട്ര 5ജിയിലുണ്ട്. 2.6GHz വരെ ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്ടിമേറ്റ് 4nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G615 MC2 GPU, 8GB / 12GB LPDDR5X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16-ല്‍ ആണ് പ്രവര്‍ത്തനം. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ ടെക്‌നോ കാമണ്‍ 50 അള്‍ട്ര 5ജിയിലുണ്ട്. 1/1.56' LYT-700C സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ക്യാമറ, 50MP 3x ടെലിഫോട്ടോ സെന്‍സര്‍, 4K 30fps വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണം.
സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IR സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, ഡ്യുവല്‍ മൈക്രോഫോണുകള്‍, IP68, IP69, IP69K റേറ്റിങ്‌സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810) എന്നിവയും ഈ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

news link- https://malayalam.gizbot.com/mobile/tecno-camon-50-ultra-5g-announced-with-dimensity-7400-ultimate-details-inside-038717.html

Ads by Google
Ads by Google
TRENDING NOW