-->
നത്തിങ് ഫോണ്‍ 4a പ്രോ (Nothing Phone 4a Pro) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. നത്തിങ് ഫോണ്‍ 4a സീരീസിന്റെ ഭാഗമായി നത്തിങ് ഫോണ്‍ 4a മോഡലിന് ഒപ്പമാണ് ഈ പ്രോ മോഡലും അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് ഫോണ്‍ 3എ പ്രോയുടെ പിന്‍ഗാമിയായി എത്തിയിരിക്കുന്ന 4എ പ്രോയ്ക്ക് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റ് ആണ്. 4എ സ്റ്റാന്റേര്‍ഡ് മോഡലിനെക്കാള്‍ വലിയ ഡിസ്‌പ്ലേ പ്രോ മോഡലിനുണ്ട്. 5,300mm² വേപ്പര്‍ ചേമ്പര്‍ സിസ്റ്റവും 120Hz-ല്‍ BGMI-യും 90Hz-ല്‍ PUBG-യും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
നത്തിങ് ഫോണ്‍ 4a പ്രോയുടെ 8GB+ 128GB വേരിയന്റിന് 39,999 രൂപയും, 8GB + 256GB വേരിയന്റിന് 42,999 രൂപയും, 12GB + 256GB വേരിയന്റിന് 45,999 രൂപയുമാണ് വില. 163.6x 76.6×7.9mm വലിപ്പവും 210 ഗ്രാം ഭാരവും നത്തിങ് ഫോണ്‍ 4എ പ്രോയ്ക്ക് ഉണ്ട്. ബ്ലാക്ക്, വൈറ്റ്, പിങ്ക് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. 4,000 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട്, 1,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, 5000 രൂപ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഡിസ്‌കൗണ്ട് എന്നിവയാണ് ലോഞ്ച് ഓഫറുകള്‍. മാര്‍ച്ച് 13 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍സ്, ക്രോമ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണിന്റെ വില്‍പ്പനയാരംഭിക്കും.
നത്തിങ് ഫോണ്‍ 4a, 4a പ്രോ മോഡലുകളുടെ റിയര്‍ പാനലുകള്‍ തമ്മില്‍ കാഴ്ചയില്‍ വ്യത്യസ്തമാണ്. 4a മോഡലിലെ ഗ്ലിഫ് ലൈറ്റിന് പകരം, നത്തിങ് ഫോണ്‍ 3-യില്‍ ആദ്യം അവതരിപ്പിച്ച ഗ്ലിഫ് മാട്രിക്‌സാണ് 4a പ്രോ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ ഷാര്‍പ്പായതും കൂടുതല്‍ ഡീറ്റെയില്‍ഡായും നോട്ടിഫിക്കേഷനുകള്‍ നല്‍കുമെന്ന് കമ്പനി പറയുന്നു. 140x വരെ സൂം ഉള്ള 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഈ പ്രോ മോഡലിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തിലുണ്ട്. ഒരു നത്തിങ് ഫോണില്‍ ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ സൂമും അതിന്റെ ക്ലാസിലെ മുന്‍നിര ശേഷിയുമാണിതെന്ന് കമ്പനി പറഞ്ഞു.
6.83-ഇഞ്ച് (260 x 2800 പിക്‌സലുകള്‍) 1.5K ഫ്‌ലെക്‌സിബിള്‍ AMOLED ഡിസ്‌പ്ലേ ആണ് നത്തിങ് ഫോണ്‍ 4a പ്രോയിലുള്ളത്. ഇത് 30-144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളര്‍, 1600 nits ഔട്ട്‌ഡോര്‍ / 5000 nits പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ സഹിതം എത്തുന്നു. അഡ്രിനോ 722 GPU സഹിതം എത്തിയിരിക്കുന്ന ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 8GB / 12GB LPDD5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
സുരക്ഷയ്ക്കായി ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ 4എ പ്രോയിലുള്ളത്. അതില്‍ 1/1.56' സോണി LYT700c സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പര്‍ച്ചര്‍, OIS), IMX355 സെന്‍സറുള്ള 8MP 120° അള്‍ട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേര്‍ച്ചര്‍), 50MP 1/2.75' സാംസങ് JN5 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (OIS, 7x ഇന്‍-സെന്‍സര്‍ സൂം, 140x വരെ ഹൈബ്രിഡ് സൂം), 30fps വരെ 4K, ആക്ഷന്‍ മോഡ് എന്നിവയുണ്ട്.