-->
തിരുവനന്തപുരം : സത്യം പറയുന്നവരെ വിമര്‍ശിക്കുകയാണെന്നും ഡോ.ഹാരീസ് പറഞ്ഞത് സത്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തെറ്റുപറ്റിയെന്നും പറഞ്ഞു.
പാര്‍ട്ടിയില്‍ ഭിന്നതയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ കുപ്രചരണമാണെന്നും പറഞ്ഞു. പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനാകുമ്പോള്‍ തനിക്കും പാര്‍ട്ടിക്കും ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിനായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്നും പറഞ്ഞു.
നേരത്തേ ഒരു ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോഗ്യമേഖലയെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രംഗത്ത് വന്നു. ചെറിയ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് കാണരുതെന്നും ഒരു വിപുലമായതും ലോകത്ത് തന്നെ പെരുമയുള്ളതുമായ ഒരു സംവിധാനത്തെ ചെറിയ കൂറ്റം കണ്ടുപിടിച്ച് പൂര്‍ണ്ണമായും തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു.
വിമര്‍ശനത്തിന് പിന്നാലെ ഉടന്‍ തന്നെ ചികിത്സാ സാമഗ്രികള്‍ സര്‍ക്കാര്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമാര്‍ച്ചും മറ്റും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനം ആരോഗ്യമേഖലയെ ലക്ഷ്യമിട്ടല്ലെന്നും ബ്യൂറോക്രസിക്ക് എതിരേ ആയിരുന്നെന്നും ഡോ. ഹാരീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.