-->
നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പു വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന തോന്നലുണ്ടാകും. കൊളാജനാണ് ചര്‍മത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിര്‍ത്തുന്നത്. അതുകൊണ്ട് കൊളാജന്റെ അളവ് കൂട്ടുന്ന പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ സൗന്ദര്യം കാത്തുസൂക്ഷിക്കാം.......
* പൈനാപ്പിള്‍ - വിറ്റാമിന്‍ സിയും എയും ധാരാളമടങ്ങിയ പൈനാപ്പിള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനു ഏറെ ഉത്തമമാണ്.
* പപ്പായ - പപ്പായയിലെ പാപ്പയിന്‍ എന്‍സൈം ചര്‍മത്തിനു പുതുജീവന്‍ നല്‍കും.
* മാമ്പഴം - മാമ്പഴത്തിലുള്ള ബീറ്റാകരോട്ടിനും വൈറ്റമിന്‍ എയും പുതുചര്‍മത്തിനു സഹായകമാണ്. ചര്‍മത്തിനു തിളക്കവും ലഭിക്കും.
* ബെറി പഴങ്ങള്‍ - സ്‌ട്രോബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറി പഴങ്ങള്‍ ആന്റി ഓക്‌സിഡന്റ്‌സ് നിറഞ്ഞവയാണ്. പ്രായാധിക്യത്തിന്റെ ലക്ഷണം കുറയ്ക്കാന്‍ ഇവ സഹായിക്കും.
* അവക്കാഡോ - അവക്കാഡോയിലെ വൈറ്റമിന്‍ ഇ ചര്‍മാരോഗ്യം കാക്കും.
* തണ്ണിമത്തന്‍ - ജലാംശം നിറഞ്ഞ തണ്ണിമത്തന്‍ ചര്‍മത്തിനു തുടിപ്പും തിളക്കവും നല്‍കും.
* കിവി - വിറ്റാമിന്‍ സിയും മറ്റു ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കിവി ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മത്തിലെ ചുളിവുകളും മറ്റു തടയാന്‍ ഇവ സഹായിക്കും.
* ഓറഞ്ച്, നാരങ്ങ - ഓറഞ്ച്, നാരങ്ങ പോലുള്ള പുളിയുള്ള പഴങ്ങളിലെ വൈറ്റമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യത്തിനു വേണ്ട കൊളാജന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.