Thursday, March 12, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 08.35 AM

ടെക്‌നോളജി വിസ്മയമായി മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ; വിലയും ഫീച്ചറുകളും അറിയാം

meta-ray-ban-

മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ (Ray-Ban Meta Smart Glasses) സ്മാര്‍ട്ട്‌ഫോണിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ടെക്‌നോളജി വിസ്മയമാണ്. ഈ സ്മാര്‍ട്ട്ഗ്ലാസ് ഇപ്പോള്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തിരിയ്ക്കുകയാണ്. പരമ്പരാഗത കണ്ണട രൂപകല്‍പ്പനയും ബില്‍റ്റ്-ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങളും സംയോജിപ്പിച്ച് പുറത്തിറക്കിയിരിക്കുന്ന ഈ സ്മാര്‍ട്ട് ഗ്ലാസ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും റേ ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോര്‍ ലക്സോട്ടിക്കയും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുത്തത്.

മെയ് 19 മുതല്‍ ഓണ്‍ലൈനായും രാജ്യത്തുടനീളമുള്ള പ്രമുഖ ഒപ്റ്റിക്കല്‍, സണ്‍ഗ്ലാസ് സ്റ്റോറുകള്‍ വഴിയും ഈ സ്മാര്‍ട്ട് ഗ്ലാസ് വാങ്ങാന്‍ സാധിയ്ക്കും. 29,900 രൂപയാണ് ഇതിന്റെ വില. എഐ ഫീച്ചറുകള്‍ ഈ റേ ബാന്‍ സ്മാര്‍ട്ട് ഗ്ലാസിലും ഉണ്ട്. 'ഹേ മെറ്റ' എന്ന കമാന്‍ഡ് ഉപയോഗിച്ച് വോയ്സ് കമാന്‍ഡുകള്‍ നല്‍കാന്‍ ഇതില്‍ സാധിക്കും. സ്‌ക്രീനില്‍ നോക്കാതെ തന്നെ പൊതുവായ ചോദ്യങ്ങള്‍ ചോദിക്കുക, ലാന്‍ഡ്മാര്‍ക്കുകള്‍ തിരിച്ചറിയുക, അല്ലെങ്കില്‍ പാചക നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ നിരവധി ജോലികളിലേക്ക് ഹാന്‍ഡ്സ്-ഫ്രീ ആക്സസ് ഇത് സാധ്യമാക്കുന്നു.

വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാം, മറ്റുഭാഷകളില്‍ സംസാരിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തി അറിയാം, എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സംഗീതം, പോഡ്കാസ്റ്റുകള്‍ എന്നിവ കേള്‍ക്കാം തുടങ്ങി ഇതിന്റെ കഴിവുകള്‍ നിരവധിയാണ്. ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇതില്‍ അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ട മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനമുണ്ട്. 'ഹായ് മെറ്റ' എന്ന വോയിസ് കമാന്‍ഡിലൂടെ ഫോട്ടോകളും വീഡിയോകളും എടുക്കുക, കോള്‍ ചെയ്യുക, സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യാം. IPX4 വാട്ടര്‍-റെസിസ്റ്റന്റ് റേറ്റിംഗ് സഹിതമാണ് റേ-ബാന്‍ മെറ്റാ ഗ്ലാസുകള്‍ എത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW