Sunday, March 15, 2026 Last Updated 55 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 09.02 AM

വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച് യുവതി: കാര്യം എന്തന്നറിയാതെ വധുവും അതിഥികളും, വീഡിയോ വൈറല്‍

wedding, woman, slap, groom, face

ബുധനേശ്വറില്‍ നടന്ന ഒരു വിവാഹ സത്കാരത്തിനിടെ ഉണ്ടായ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും ഒടുവില്‍ ഒരു യുവതി പോലീസുമായി വിവാഹ വേദിയിലെത്തുവരെ ഈ ആഘോഷമൊക്കയേ ഉണ്ടായിരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ട്.

പോലീസുമായി എത്തിയ യുവതി പറഞ്ഞത്, വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന വരന്‍, തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചതിച്ചെന്നായിരുന്നു. യുവതിയുടെ വാക്ക് കേട്ട് അതിഥികളും വധുവും ഞെട്ടി. സംഭവമെന്താണ് അതിഥികള്‍ വിശദമായി അന്വേഷിക്കുന്നതിനിടെ യുവതി വരന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. പിന്നാലെ വിവാഹ റിസപ്ഷന്‍ വേദി കൂട്ടത്തലിന്റെ വേദിയായി മാറി. സംഘഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ ഞായറാഴ്ച ഒറീസയിലെ ഭുവനേശ്വറിലെ കല്യാണ്‍ മന്‍ദീപിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരനുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും യുവതി പറഞ്ഞു. പുതിയ വിവാഹത്തെ കുറിച്ച് വരന്‍ അറിയിച്ചില്ലെന്നും അകാരണമായി താനുമായുള്ള ബന്ധം അവസാനിപ്പിച്ച വരന്‍ മറ്റൊരു കല്യാണം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും യുവതി പറഞ്ഞു.

മാത്രമല്ല സൗഹൃദത്തിലിരുന്ന കാലത്ത് വരന്‍ തന്റെ കൈയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നെന്നും യുവതി ആരോപിച്ചു. വരന്റെ വിവാഹത്തെ കുറിച്ച് അവസാന നിമിഷം അറിഞ്ഞതിനാലാണ് പോലീസുമായി എത്തിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതി വരനെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ അതിഥികള്‍ അവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയില്‍ വനിതാ പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW