Wednesday, March 11, 2026 Last Updated 22 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 11.15 AM

ഏഴടി നീളം, പേര് ഹെര്‍ക്കുലിസ്: ഏഷ്യയിലെ ഏറ്റവും വലിയ കടുവ ഉത്തരാഖണ്ഡില്‍

hercules, tiger, uttarakhand

ഉത്തരാഖണ്ഡിലെ രാംനഗര്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് അഭ്യൂഹം. ഹെര്‍ക്കുലീസ് എന്നു പേരിട്ടിരിക്കുന്ന കടുവയ്ക്ക് 7 അടിയോളം നീളവും 300 കിലോ ഭാരവുമുണ്ട്. ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ കടുവയാണ് ഇതെന്ന് അഭ്യൂഹമുയരാന്‍ കാരണം. ഉത്തരാഖണ്ഡിലെ ഫാറ്റോ ടൂറിസം സോണിലാണു കടുവ പ്രത്യക്ഷപ്പെട്ടത്.

തന്റെ കരിയറില്‍ ഇത്രയും വലിയൊരു കടുവയെ താന്‍ കണ്ടിട്ടില്ലെന്ന് ടെറായ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷന്‍ ഡിഎഫ്ഒ പ്രകാശ് ആര്യ അറിയിച്ചു. ഇത്രയും വലുപ്പമുള്ള കടുവകളിലൊന്നിനെ ഈ മേഖലയില്‍ നേരത്തെ കണ്ടിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചു. 2022ലെ കണക്കുകള്‍ അനുസരിച്ച് 560 കടുവകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇന്ത്യയില്‍ കടുവകളുടെ അംഗസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നുമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ പരിസ്ഥിതിയും സാഹചര്യങ്ങളും കടുവകളുടെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായകമാണ്.

2022ലെ ടൈഗര്‍ സെന്‍സസ് അറിയിച്ച് ഇന്ത്യയിലെ ആകെയുള്ള കടുവകളുടെ എണ്ണം 3682നും 3925നും ഇടയിലാണ്. മധ്യപ്രദേശാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള സംസ്ഥാനം, 785 കടുവകളാണ് ഇവിടെയുള്ളത്. കര്‍ണാടകയില്‍ 563 കടുവകളാണുള്ളത്. ഇന്ന് ബംഗാള്‍, സൗത്ത് ചൈന, ഇന്‍ഡോ ചൈനീസ്, അമുര്‍ (സൈബീരിയന്‍ ഉള്‍പ്പെടെ), സുമാത്രന്‍ എന്നീ 5 വിഭാഗങ്ങളിലെ കടുവകളാണ് ലോകത്തുള്ളത്. ഇതില്‍ അമുര്‍ വിഭാഗത്തില്‍പ്പെട്ട കടുവകളാണ് ഏറ്റവും കൂടുതല്‍ വലുപ്പമുള്ളളയായി കണക്കാക്കപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW