Saturday, March 14, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 08.55 AM

ഇതാണോ ഇപ്പോഴത്തെ ട്രെന്‍ഡ്? വിവാഹ ക്ഷണക്കത്ത് കണ്ട് പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

bihar, police, physical, wedding, ivitation, card

ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണയായി, ഈ കാര്‍ഡുകളില്‍ വധൂവരന്മാരുടെ പേരുകള്‍, വിവാഹ തീയതി, വിവാഹം നടക്കുന്നതും റിസപ്ഷന്‍ നടക്കുന്നതുമായ സമയം, വേദി തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. എന്നാല്‍ അടുത്തിടെ, തികച്ചും അസാധാരണം എന്നു പറയാനാവുന്ന ഒരു വിവരം ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് ഒരു ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

സാധാരണ ഒരു വിവാഹ ക്ഷണക്കത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട എന്തെല്ലാം വിശദാംശങ്ങളാണോ ഉണ്ടാവാറ് അതൊക്കെ തന്നെ ഈ വിവാഹക്ഷണക്കത്തിലും നമുക്ക് കാണാവുന്നതാണ്. എന്നാല്‍, വരന്റെ ഒരു യോഗ്യത പ്രത്യേകം എടുത്തു പറഞ്ഞതാണ് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത്. ബിഹാറില്‍ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വിവാഹ ക്ഷണക്കത്ത്. അതില്‍ വരന്റെ വിവരങ്ങള്‍ക്കൊപ്പം യുവാവ് ബിഹാര്‍ പോലീസിന്റെ ഫിസിക്കല്‍ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ട്. ഇതാണ് ആളുകളെ ചിരിപ്പിച്ചത്.

വരന്റെ പേര് മഹാവീര്‍ കുമാര്‍ എന്നാണ്. ഈ പേരിന് അടുത്തായിട്ടാണ് 'ബിഹാര്‍ പോലീസ് ഫിസിക്കല്‍ ക്വാളിഫൈഡ്' എന്ന് എഴുതിയിട്ടുള്ളത്. വധുവിന്റെ പേര് ആയുഷ്മതി കുമാരി എന്നാണ് എന്നും കത്തില്‍ കാണാം. വധുവിന്റെ യോഗ്യതകളോ ജോലിയോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമല്ല. അതേസമയം തന്നെ ഇത് ആരെങ്കിലും തമാശയ്ക്ക് സൃഷ്ടിച്ച കാര്‍ഡാണോ എന്നും വ്യക്തമല്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് ഈ വിവാഹക്ഷണക്കത്ത് വൈറലായി തീര്‍ന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. വിവിധ തരത്തിലുള്ള യോഗ്യതകളാണ് ആളുകള്‍ കമന്റുകളില്‍ കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW