Saturday, March 14, 2026 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 09.05 AM

വിവാഹ ചടങ്ങിനിടെ പാട്ട് കേട്ടപ്പോള്‍ പഴയ കാമുകിയെ ഓര്‍മ്മ വന്നു: വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

groom, ex, girlfriend, wedding, quit

പല കാരണങ്ങള്‍കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹം അവസാന നിമിഷം മുടങ്ങി പോവുന്ന അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത് കേള്‍ക്കുമ്പോള്‍ ശരിക്കും നമ്മള്‍ അമ്പരന്നു പോകും. ഇങ്ങനെയൊക്കെ വിവാഹം നടക്കുമോ എന്ന് നാം ചിന്തിച്ചുപോകാറുണ്ട്. ഈ പോസ്റ്റില്‍ പറയുന്നത്, വിവാഹച്ചടങ്ങുകള്‍ക്ക് ഡിജെ വച്ച പാട്ടാണ് വിവാഹം മുടങ്ങാന്‍ കാരണമായിത്തീര്‍ന്നത് എന്നാണ്. ഡിജെ സെലക്ട് ചെയ്ത പാട്ട് കേട്ടപ്പോള്‍ വരന് തന്റെ മുന്‍ കാമുകിയെ ഓര്‍മ്മ വരികയും അയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തുവത്രെ. അങ്ങനെ വധു ഇല്ലാതെയാണ് വരനുമായി എത്തിയ വിവാഹഘോഷയാത്ര മടങ്ങിപ്പോയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്.

'ചന്ന മെരേയ' എന്ന പാട്ടാണ് ഡിജെ വച്ചത്. ഈ പാട്ട് കേട്ടപ്പോഴാണത്രെ വരന് തന്റെ മുന്‍കാമുകിയെ ഓര്‍മ്മ വന്നതും അവിടെ നിന്നും വിവാഹം വേണ്ട എന്നുവച്ച് പോയതും. ദില്ലിയില്‍ നിന്നുള്ള വരന്‍ എന്നാണ് കാപ്ഷനില്‍ പറയുന്നത്. എന്തായാലും, സംഗതി സത്യമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം, ആളുകള്‍ക്ക് പോസ്റ്റ് ഇഷ്ടപ്പെട്ടിട്ടുമുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ചിലര്‍ രസകരമായ കമന്റുകള്‍ നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ വളരെ സീരിയസായിട്ടുള്ള കമന്റുകളാണ് നല്‍കിയത്. മുന്‍ കാമുകിയെ മാറക്കാനാവില്ലെങ്കില്‍ എന്തിനാണ് വിവാഹത്തിന് തയ്യാറായത്. അവസാന നിമിഷമാണോ മുന്‍ കാമുകിയെ മറക്കാനാവില്ല എന്ന് മനസിലായത് തുടങ്ങി നീളുന്നു അത്തരം കമന്റുകള്‍.

ഏതായാലും, സംഗതി സത്യമാണെങ്കിലും തമാശപ്പോസ്റ്റാണെങ്കിലും കേള്‍ക്കുമ്പോള്‍ നിസ്സാരം എന്ന് തോന്നുന്ന പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വിവാഹം അവസാന നിമിഷം വേണ്ട എന്നുവെച്ച് പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ പല കാരണങ്ങളുടെ പേരില്‍ കയ്യാങ്കളി ഉണ്ടാവുന്നതും പതിവാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW